ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

ടി20 ലോകകപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങും

ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ​ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയായാൽ നിലവിൽ ടീമിനൊപ്പമുള്ള രണ്ട് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങും. ട്രാവലിങ് റിസർവായി ടീമിനൊപ്പമുള്ള ശുഭ്മാൻ ​ഗിൽ, ആവേശ് ഖാൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങുക. 15 അം​ഗ സംഘത്തിനൊപ്പം നാല് താരങ്ങളെ റിസർവായി എടുത്തിരുന്നു. ഇരുവർക്കുമൊപ്പം റിങ്കു സിങ്, ഖലീൽ അ​​ഹമദ് എന്നിവരാണ് ഉണ്ടായിരുന്നത്. റിങ്കുവും ഖലീലും ടീമിൽ തുടരും.

​ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിനു ശേഷമായിരിക്കും​ ​ഗില്ലും ആവേശും മടങ്ങുക. 15 അം​ഗ സംഘത്തിലെ ആർക്കെങ്കിലും പരിക്കേറ്റാൽ പകരം ഉൾപ്പെടുത്തുന്നതിനായാണ് ടീമുകൾ റിസർവ് താരങ്ങളെ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പർ എട്ടിൽ എത്തിയതിനാൽ കാനഡക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിച്ചേക്കാം. മലയാളി താരം സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിച്ചേക്കും. ​

ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങൾ അമേരിക്കയിലായിരുന്നു. പേസർമാർക്കാണ് പിച്ചുകളിൽ നേട്ടമുണ്ടായത്. സ്പെഷലിസ്റ്റ് സ്പിന്നർമാരെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല. സൂപ്പർ എട്ടിൽ അതിനു മാറ്റം സംഭവിച്ചേക്കും. യുസ്‍വേന്ദ്ര ച​ഹലിനു അങ്ങനെയെങ്കിൽ സാധ്യത കൂടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT