Tilak Varma 
Sports

തിലക് വര്‍മ 24 പന്തില്‍ 3 ഫോര്‍, 2 സിക്‌സ് 38 റണ്‍സ്; ഇന്ത്യ ഹാപ്പി! ആദ്യ സന്നാഹത്തില്‍ യുഎസ്എയെ വീഴ്ത്തി

ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് 38 റണ്‍സ് ജയം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനു ജയം. യുഎസ്എയെ 38 റണ്‍സിനു പരാജയപ്പെടുത്തി. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ് ഇന്ത്യ എ ടീമില്‍ കളിക്കുന്നത്. താരം പരിക്കു മാറി ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങി ഫോമില്‍ ബാറ്റ് വീശുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. യുഎസ്എയുടെ പോരാട്ടം 19.4 ഓവറില്‍ 200 റണ്‍സില്‍ അവസാനിച്ചു.

പരിക്കു മാറി ആദ്യമായി കളിക്കാനിറങ്ങിയ തിലക് വര്‍മ 24 പന്തില്‍ 3 ഫോറും 2 സിക്‌സും പറത്തി 38 റണ്‍സെടുത്തു. യുഎസ്എ ബാറ്റിങിനിടെ പന്തെടുത്ത് തിലക് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് താരത്തിന്റെ തിരിച്ചു വരവ് വലിയ ആത്മവിശ്വാസം നല്‍കുന്നതു കൂടിയാണ്.

ഓപ്പണര്‍ നരായണ്‍ ജഗദീശന്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി. താരം 5 സിക്‌സും 11 ഫോറും സഹിതം 55 പന്തില്‍ 104 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആയുഷ് ബദോനി അര്‍ധ സെഞ്ച്വറി നേടി. താരം 6 ഫോറും 4 സിക്‌സും സഹിതം 26 പന്തില്‍ 60 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ പ്രിയാംശ് ആര്യ 13 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സുമായി മടങ്ങി.

മറുപടി ബാറ്റിങില്‍ യുഎസ്എ പൊരുതി. ഓപ്പണര്‍ ആന്‍ഡ്രിസ് ഗോസാണ് (44) അവരുടെ ടോപ് സ്‌കോറര്‍. താരം 5 ഫോറും 2 സിക്‌സും തൂക്കി. 41 റണ്‍സെടുത്ത സഞ്ജയ് കൃഷ്ണമൂര്‍ത്തിയാണ് തിളങ്ങിയ മറ്റൊരാള്‍. താരം വെറും 18 പന്തുകളില്‍ നിന്നാണ് ഇത്രയും റണ്‍സ് അടിച്ചത്. 4 സിക്‌സും 2 ഫോറും ഇന്നിങ്‌സിലുണ്ട്. ഹര്‍മീത് സിങ് 9 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് വാരി. ശുഭം രഞ്ജനെ 17 പന്തില്‍ 28 റണ്‍സും കണ്ടെത്തി.

ഇന്ത്യ എ ടീമിനായി രവി ബിഷ്‌ണോയ് 3 വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ ധിര്‍, ഖലീല്‍ അഹമദ് എന്നിവര്‍ 2 വീതം വിക്കറ്റെടുത്തു. ആയുഷ് ബദോനി, തിലക് വര്‍മ, അശോക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

T20 World Cup warm up: Tilak Varma returned to competitive cricket after recovering from an abdominal injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ കുറച്ചതിന് ട്രംപിന് നന്ദി': മോദി ; 'സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ'

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്ഥാനാര്‍ഥികള്‍ ആരൊക്കെ? ; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തില്‍

​ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി; യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

SCROLL FOR NEXT