ഫോട്ടോ: പിടിഐ 
Sports

'ഇതാര് യുവിയോ അതോ ബുമ്രയോ! പഴയ ശീലങ്ങള്‍ മറക്കാത്ത ബ്രോഡ്'

ഇതാര് യുവിയോ അതോ ബുമ്രയോ എന്നായിരുന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആശ്ചര്യത്തോടെയുള്ള ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബിർമിങ്ഹാം: ജസ്പ്രിത് ബുമ്റയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടാണ് ബുമ്ര ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ബുമ്രക്ക് അഭിനന്ദനവുമായി മുൻ താരങ്ങൾ രം​ഗത്തെത്തി. 

ഇതാര് യുവിയോ അതോ ബുമ്രയോ എന്നായിരുന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആശ്ചര്യത്തോടെയുള്ള ചോദ്യം. ബുമ്രയുടെ ബാറ്റിങ് കണ്ട് 2007ല്‍ യുവി ബ്രോഡിനെ ആറ് സിക്സിന് പറത്തിയതിന്‍റെ ഓര്‍മ വന്നുവെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

എന്തൊരു കളിയാണ് ക്യാപ്റ്റന്‍ സാബ് അത്ഭുതപ്പടുത്തിയെന്നായിരുന്നു ഹര്‍ഭജന്‍ സിങിന്‍റെ ട്വീറ്റ്. പഴയ ശീലങ്ങള്‍ മറക്കില്ലല്ലോ എന്നായിരുന്നു ബ്രോഡിന്‍റെ ചിത്രം പങ്കുവെച്ച് അമിത് മിശ്രയുടെ രസകരമായ ട്വീറ്റ്.

ബുമ്രയ്ക്കെതിരെ പന്തെറിഞ്ഞ ശേഷം ഇത്തരം സാഹചര്യങ്ങളില്‍ ഞനെങ്ങനയാണ് എപ്പോഴും വരുന്നതെന്നായിരുന്നു ട്രോള്‍ പങ്കുവെച്ച് വീരേന്ദര്‍ സെവാ​ഗിന്റെ ട്വീറ്റ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പും ഇന്ത്യന്‍ താരം വസീം ജാഫറും ബുമ്രയുടെ വെടിക്കെട്ട് ബാറ്റിങിനെ അഭിനന്ദിച്ചു. ജാഫർ ഒരു രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനന്ദനം അറിയിച്ചത്. 

16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ സ്കോർ 400 കടത്തിയത്. ഇന്ത്യക്കിയാ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ സെഞ്ച്വറി നേടി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമ കിട്ടിയാൽ എന്ത് ചെയ്യും ? ഫാൻ്റസി ഹ്യൂമർ ത്രില്ലറുമായി ധ്യാൻ; 'തേവർ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

സെക്രട്ടറിയുടെ വിശദീകരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല, സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടി, റിപ്പോർട്ട്

SCROLL FOR NEXT