ചിത്രം/ ഫെയ്‌സ്ബുക്ക് 
Sports

അടുമുടി മാറ്റം; പകുതിയും പുതുമുഖങ്ങള്‍; ഓസീസിനെതിരായ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഡിസംബര്‍ 30-ന് പരീശീലന സെഷനുകളും നടക്കും. 

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസറ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ 15 അംഗ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഏഴും പുതുമുഖങ്ങള്‍. അടുത്ത മാസം ഓസ്‌ട്രേലിയയിലാണ് മത്സരം. ക്രെയിങ് ബ്രാത്വെയ്റ്റ് ടീമിനെ നയിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു, ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫാണ് ഉപനായകന്‍. 

ബാറ്റര്‍ സക്കറി മക്കാസ്‌കി, വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച് ഓള്‍റൗണ്ടര്‍മാരായ ജസ്റ്റിന്‍ ഗ്രീവ്‌സ്, കാവെം ഹോഡ്ജ്, കെവിന്‍ സിന്‍ക്ലെയര്‍, ഫാസ്റ്റ് ബൗളര്‍മാരായ അക്കീം ജോര്‍ദാന്‍, ഷമര്‍ ജോസഫ് എന്നിവരാണ് പുതുമുഖ താരങ്ങള്‍.
തോളിനേറ്റ പരിക്ക് കാരണം ജെയ്ഡന്‍ സീല്‍സിനെ സെലക്ഷനായി പരിഗണിച്ചിരുന്നില്ല. ജനുവരിയില്‍ ട്വന്റി 20 ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് ജേസണ്‍ ഹോള്‍ഡറും കൈല്‍ മേയേഴ്സും ടീമില്‍ ഇല്ലാത്തതെന്നും വീന്‍ഡിസ് ടീം അധികൃതര്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ മത്സരങ്ങള്‍ കളിക്കുകയെന്നത് എപ്പോഴും വെല്ലുവിളിയാണ്, പക്ഷേ ഞങ്ങളുടെ ടീമില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മത്സരങ്ങള്‍ക്കായി ടീം ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ എത്തും.
ഡിസംബര്‍ 30-ന് പരീശീലന സെഷനുകളും നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT