കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ ക്ലബ് വിട്ടു. പരസ്പര ധാരണയോടെ തീരുമാനമെന്ന് ക്ലബ് വ്യക്തമാക്കി. 2021 മുതൽ ക്ലബ്ബിന്റെ ഭാഗമായിരുന്നു ടി ജി പുരുഷോത്തമൻ. ക്ലബ് വിട്ട അദ്ദേഹം ഈ സീസണിൽ ഒഡിഷ എഫ് സിയുടെ മെയിൻ കോച്ച് ആകുമെന്നാണ് റിപ്പോർട്ടുകൾ.
2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടർ-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചിരുന്നു. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവനിരയിലും സീനിയർ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബിന് വേണ്ടി പ്രവർത്തിച്ചു.
ക്ലബ്ബിന്റെ വിവിധ തലങ്ങളിൽ പുരുഷോത്തമൻ നൽകിയ സംഭാവനകൾക്കും കഠിനാധ്വാനത്തിനും ക്ലബ് നന്ദി രേഖപ്പെടുത്തി. ഫെബ്രുവരി 14-ന് ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെ നേരിടുക. അവസാന നിമിഷമുള്ള ടി ജി പുരുഷോത്തമന്റെ പിന്മാറ്റത്തിൽ ആശങ്കയിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates