റോബിന്‍ ഉത്തപ്പയെ സ്റ്റംപ് ചെയ്യുന്ന ഷെല്‍ഡന്‍ ജാക്‌സന്‍/ഫോട്ടോ: ട്വിറ്റർ 
Sports

'ആ മിന്നല്‍ വേഗം ധോനിയെ ഓര്‍മിപ്പിക്കുന്നു', ഷെല്‍ഡന്‍ ജാക്‌സന് കയ്യടിച്ച് സച്ചിന്‍; ദയവായി ഹെല്‍മറ്റ് വെക്കണമെന്ന് യുവരാജ് 

മികച്ച ടച്ചില്‍ കളിച്ച് വരികയായിരുന്നു സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി റോബിന്‍ ഉത്തപ്പ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മികച്ച ടച്ചില്‍ കളിച്ച് വരികയായിരുന്നു സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി റോബിന്‍ ഉത്തപ്പ. എന്നാല്‍ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ഷെല്‍ഡന്‍ ജാക്‌സനാണ് കൊല്‍ക്കത്തയ്ക്ക് തലവേദനയാവുന്നതിന് മുന്‍പ് ഉത്തപ്പയെ കൂടാരം കയറ്റിയത്. 

സ്റ്റംപിന് പിന്നിലെ മികവില്‍ ഷെല്‍ഡന്‍ ജാക്‌സനെ അഭിനന്ദിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. യുവരാജ് സിങ് എത്തുന്നതാവട്ടെ ഷെല്‍ഡന് ഒരു ഉപദേശമായും. വിസ്മയിപ്പിക്കുന്ന സ്റ്റംപിങ്ങായിരുന്നു അത്. ഷെല്‍ഡന്റെ സ്പീഡ് എന്റെ ഓര്‍മയിലേക്ക് ധോനിയെ കൊണ്ടുവന്നു. മിന്നല്‍ വേഗം എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. 

സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ഹെല്‍മറ്റ് ധരിക്കൂ എന്നാണ് ഷെല്‍ഡന്‍ ജാക്‌സന് യുവരാജ് സിങ് നല്‍കുന്ന ഉപദേശം. പ്രിയപ്പെട്ട ഷെല്‍ഡന്‍ ജാക്‌സന്‍, സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ദയവായി ഹെല്‍മറ്റ് ധരിക്കൂ, നിങ്ങള്‍ വളരെ കഴിവുള്ള കളിക്കാരനാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്, സുരക്ഷിതനായിരിക്കൂ, എല്ലാ ആശംസകളും എന്നാണ് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം