അജങ്ക്യാ രഹാനെ/ഫോട്ടോ: പിടിഐ 
Sports

രഹാനെയെന്ന ക്യാപ്റ്റനിലുള്ള പ്രശ്‌നം രഹാനെയെന്ന ബാറ്റ്‌സ്മാനാണ്; വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെയ്ക്ക് നേരെ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെയ്ക്ക് നേരെ വിമര്‍ശനം. രഹാനെ എന്ന ക്യാപ്റ്റനില്‍ എനിക്കുള്ള അതൃപ്തി രഹാനെ എന്ന ബാറ്റ്‌സ്മാന്‍ ആണെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. 

മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം ബാറ്റിങ്ങില്‍ രഹാനെയ്ക്ക് തിളങ്ങാനാവാത്തത് ചൂണ്ടിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം. മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം 27,22,4,37,24,1,0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ഒരു സെഞ്ചുറിക്ക് ശേഷം ക്ലാസ് കളിക്കാര്‍ അവരുടെ ഫോം തുടരുകയും, ഫോമിലല്ലാത്ത കളിക്കാരുടെ ഭാരം കൂടി ഏറ്റെടുക്കുകയും ചെയ്യും, മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

ചെന്നൈ ടെസ്റ്റില്‍ മൂന്ന് പന്തില്‍ ഡക്കായാണ് രഹാനെ മടങ്ങിയത്. ആന്‍ഡേഴ്‌സന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ രഹാനെ ഡിആര്‍എസിന്റെ സഹായത്തില്‍ രക്ഷപെട്ടെങ്കിലും തൊട്ടടുത്ത ഡെലിവറിയില്‍ മനോഹരമായ ഡെലിവറിയിലൂടെ രഹാനെയുടെ ഓഫ് സ്റ്റംപ് ആന്‍ഡേഴ്‌സന്‍ ഇളക്കി. 

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ പരമ്പര ജയത്തിലേക്ക് രഹാനെ എത്തിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ തുടരെയുണ്ടാവുന്ന പരാജയം രഹാനെയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ക്ഷണിക്കുകയാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇനി വരുന്ന മൂന്ന് ടെസ്റ്റുകളിലും രഹാനെയ്ക്ക് റണ്‍സ് കണ്ടെത്തണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്‌ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു