ധോനി/ഫയല്‍ ചിത്രം 
Sports

'ധോനിയെ മാറ്റി നിര്‍ത്താന്‍ ഒരു കാരണവും കാണുന്നില്ല', മെഗാ താര ലേലത്തിന് മുന്‍പ് ചെന്നൈയുടെ നിര്‍ണായക പ്രതികരണം

'ഒന്ന് രണ്ട് വര്‍ഷം കൂടി ധോനിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടരാനാവും. പൂര്‍ണ ഫിറ്റ്‌നസ് ധോനിക്കുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: രണ്ട് വര്‍ഷം കൂടി ധോനിക്ക് ടീമില്‍ തുടരാന്‍ സാധിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. ധോനിയില്‍ ഇപ്പോള്‍ തങ്ങള്‍ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. 

ഒന്ന് രണ്ട് വര്‍ഷം കൂടി ധോനിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടരാനാവും. പൂര്‍ണ ഫിറ്റ്‌നസ് ധോനിക്കുണ്ട്. ഒരുപാട് പരിശീലനം നടത്തുന്നു. ധോനിയോട് മാറി നില്‍ക്കാന്‍ പറയാന്‍ ഒരു കാരണവും കാണുന്നില്ല, അദ്ദേഹം പറഞ്ഞു. 

ടീമിന്റെ ക്യാപ്റ്റന്‍ ആണെന്നതോ പരിചയസമ്പത്തോ ഒന്നുമല്ല ഇവിടെ ഞങ്ങള്‍ പരിഗണിക്കുന്നത്. ഇപ്പോഴും ധോനി മികച്ച് നില്‍ക്കുന്നു എന്നതാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ കാരണം. ഫിനിഷറായിരുന്നു ധോനി. ഇപ്പോഴും ഞങ്ങള്‍ക്കായി അതാണ് ചെയ്യുന്നത്, കാശി വിശ്വനാഥന്‍ പറഞ്ഞു. 

നിലവില്‍ ഐപിഎല്ലിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ധോനിയും ചെന്നൈയും. പതിനാലാം ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ മികവ് കാണിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞു. ധോനിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ വിരമിക്കലും ചര്‍ച്ചയായതോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ