വിരാട് കോഹ്‌ലി/ ട്വിറ്റർ 
Sports

മൂന്നാം ടി20 ഇന്ന്, രോഹിത് തിരിച്ചെത്തിയേക്കും;  മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം അങ്കത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരം. 

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു. 60000ഓളം കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍ മാര്‍ച്ച് 16, 18, 20 തിയതികളില്‍ നടക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക എന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 

ഈ കളികള്‍ക്കായി ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും. ആരാധകരുടേയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ ആദ്യ രണ്ട് കളിയിലും ഓരോ ജയം നേടി 1-1ന് സമനില പിടിക്കുകയാണ് ഇരു ടീമും. 

ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മ തിരികെ എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് കളിയിലും കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങില്‍ ലഭിച്ച അവസരം മുതലാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനൊപ്പം രോഹിത് ഓപ്പണിങ്ങിലേക്ക് എത്താനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?