ഫോട്ടോ: ട്വിറ്റർ 
Sports

ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ; പൊലീസ് പരിശോധന; അന്വേഷണം

ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽ നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യ ബസിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസിൽ നിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച സ്വകാര്യ ബസിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകൾ കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചു പരിശോധന നടത്തി. ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽ നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യ ബസിലായിരുന്നു.

ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിനു സമീപം ബസ് നിർത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്. ചണ്ഡീഗഡിലെ താര ബ്രദേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

വടക്കേ ഇന്ത്യയിൽ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകൾ നടത്താറുണ്ട്. ഇതിനു നിരോധനമുണ്ടെങ്കിലും ഇത്തരം ചടങ്ങുകൾ ഇപ്പോഴും നടക്കാറുണ്ട്. ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ടി20 പരമ്പരയ്ക്കു ശേഷം ശ്രീലങ്കൻ ടീം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. മൊഹാലിയിലും ബംഗളൂരുവിലുമാണ് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT