വിഹാൻ മൽ​ഹോത്ര U19 World Cup x
Sports

5ന് 142... ആയുഷും ഉദ്ധവും പന്തെടുത്തു; അടുത്ത 5 വിക്കറ്റുകള്‍ 6 റണ്‍സില്‍ നിലംപൊത്തി! ഇന്ത്യക്ക് കൂറ്റന്‍ ജയം

അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്‍വെയെ തകര്‍ത്ത് സെമിയിലേക്ക് അടുത്ത് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്‍വെയെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് കൂടുതല്‍ അടുത്തു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സമഗ്രാധിപത്യവും തുടരുന്നു. 204 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. സിംബാബ്‌വെയുടെ മറുപടി 37.4 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു.

ജയത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‍വെ അവിശ്വസനീയ തകര്‍ച്ചയാണ് നേരിട്ടത്. അഞ്ചാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സിംബാബ്വെ സ്‌കോര്‍ 142 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള 5 വിക്കറ്റുകള്‍ വെറും 6 റണ്‍സില്‍ നിലംപൊത്തി! അവസാന മൂന്ന് വിക്കറ്റുകള്‍ 148ല്‍ തന്നെ വീണു.

ക്യാപ്റ്റന്‍ ആയുഷ് മാത്രെ, ഉദ്ധവ് മോഹന്‍ എന്നിവരുടെ 35ാം ഓവര്‍ മുതല്‍ 38ാം ഓവറിനിടെയുള്ള സമയത്താണ് ഈ അഞ്ച് വിക്കറ്റുകളും സിംബാബ്‍വെയ്ക്കു നഷ്ടമായത്. ആയുഷ് 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയും ഉദ്ധവ് മോഹന്‍ 6.4 ഓവറില്‍ 20 റണ്‍സ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍എസ് അംബരീഷ് 2 വിക്കറ്റെടുത്തു. ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സിംബാബ്‍വെ നിരയില്‍ ലീറോയ് ചിവൗല അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്നു. കിയാന്‍ ബ്ലിഗ്നോട് (37), തദേന്ദ ചിമുഗോരോ (29) എന്നിവരും താരത്തെ പന്തുണച്ചു. ഈ മൂന്ന് പേര്‍ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിഹാന്‍ മല്‍ഹോത്രയുടെ സെഞ്ച്വറിയുടേയും ഓപ്പണര്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഖിലാന്‍ പട്ടേലിന്റെ കാമിയോ ഇന്നിങ്സാണ് സ്‌കോര്‍ 350 കടത്തിയത്.

ടോസ് നേടി സിംബാബ്‍വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മലയാളി താരം ആരോണ്‍ ജോര്‍ജ്- വൈഭവ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആരോണിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 16 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു.

വൈഭവ് 4 വീതം സിക്സും ഫോറും തൂക്കി 30 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 2 സിക്സും ഒരു ഫോറും സഹിതം 19 പന്തില്‍ 21 റണ്‍സെടുത്തു പുറത്തായി.

പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിഹാന്‍ മല്‍ഹോത്ര- അഭിഗ്യാന്‍ കുണ്ടു സഖ്യം ക്രീസില്‍ നിയലുറപ്പിച്ച് പൊരുതി. വിഹാന്‍ 7 ഫോറുകള്‍ സഹിതം 107 പന്തില്‍ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുണ്ടു 5 ഫോറും ഒരു സിക്സും സഹിതം 61 റണ്‍സുമായി മടങ്ങി. ഖിലാന്‍ പട്ടേല്‍ 12 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു പുറത്തായി.

india u-19 vs zimbabwe u-19, U19 World Cup, India U19: India have continued their dominating run in the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

'സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കിക്കൂടേ; ആസിഡ് ആക്രമണങ്ങളില്‍ അസാധാരണ നടപടികള്‍ വേണം'

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട; വിഎസ് ഉണ്ടായിരുന്നെങ്കില്‍ പത്മ പുരസ്‌കാരം നിരസിച്ചേനെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഉറപ്പിച്ചോളു, സഞ്ജു ഉടന്‍ ഫോമിൽ എത്തും'

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സ്‌പെഷ്യല്‍ ഡ്രൈവില്‍ കണ്ടെത്തിയത് അരലക്ഷത്തിലേറെ നിയമലംഘനങ്ങള്‍; പിഴയായി ഈടാക്കിയത് 2.55 കോടി

SCROLL FOR NEXT