Kerala U23 Womens Team 
Sports

അണ്ടർ 23 വനിതാ ടി20 ചാംപ്യൻഷിപ്പ്; കേരളം പ്രീ ക്വാർട്ടറിൽ

ഈ മാസം 25ന് ഉത്തരാഖണ്ഡിനെതിരെ പ്രീ ക്വാർട്ടർ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റായ്പുർ: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ കേരളം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ ക്വാർട്ടറിൽ കടന്നത്. ഈ മാസം 25ന് ഉത്തരാഖണ്ഡിനെതിരെയാണ് പ്രീ ക്വാർട്ടർ പോരാട്ടം.

മഴയെത്തുടർന്ന് ഹൈദരാബാദുമായുള്ള അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.

ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉണ്ടായിരുന്നത്. ഇതിൽ മഹാരാഷ്ട്രയോടും കർണാടകയോടും പരാജയപ്പെട്ടപ്പോൾ ബിഹാറിനെയും ഝാർഖണ്ഡിനെയും തോൽപ്പിച്ചാണ് കേരളം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്.

കർണാടകയ്ക്കെതിരെ നേരിയ വ്യത്യാസത്തിലായിരുന്നു കേരളം തോൽവി വഴങ്ങിയത്. കർണാടക ഉയർത്തിയ 174 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും രണ്ട് റൺസിനാണ് പരാജയപ്പെട്ടത്.

Kerala Books Spot in U23 Womens T20 Trophy Pre-Quarterfinals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

'ശ്രദ്ധ വളരുന്നത് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ, അതുകൊണ്ട് വിളിച്ച് ക്ഷമ പറഞ്ഞു; പക്ഷേ അവരുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു'

ജലദോഷ സമയത്ത് മാത്രമല്ല, പനിക്കൂർക്ക കൊണ്ട് കിടിലൻ ഒരു റെസിപ്പി നോക്കിയാലോ?

ബിജെപി എംപി രാംറാവു വാദ്കുട്ടെ അന്തരിച്ചു

ഇപ്പോള്‍ നട്ടാല്‍ ജനുവരിയില്‍ വിളവെടുക്കാം; പാവല്‍ കൃഷി ചെയ്യാം; മികച്ച വിളവിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം