റഫീഞ്ഞ എക്സ്
Sports

പാരീസിൽ പിഎസ്ജിയെ വീഴ്ത്തി ബാഴ്സലോണ; രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് അടുത്ത് ബാഴ്‌സലോണ

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് അടുത്ത് ബാഴ്‌സലോണ. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ സെമി ബെര്‍ത്തിലേക്ക് അടുത്തത്.

ലീഡ് നില മാറിമറിഞ്ഞ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം നേടിയത്. റഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ മത്സരത്തില്‍ ക്രിസ്റ്റന്‍സന്നാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. പിഎസ്ജിയുടെ തട്ടകത്തില്‍ ബാഴ്‌സയാണ് ആദ്യം ലീഡെടുത്തത്. 37ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെയാണ് ബാഴ്‌സ മുന്നിലെത്തിയത്. വലതുവിങ്ങില്‍ നിന്ന് ലാമിന്‍ യമാല്‍ നല്‍കിയ ക്രോസ് കൈയ്യിലൊതുക്കാന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്ക്ക് സാധിച്ചില്ല. അവസരം മുതലെടുത്ത റഫീഞ്ഞ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി ബാഴ്‌സയ്ക്ക് അനുകൂലമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം പിഎസ്ജി തിരിച്ചടിച്ചു. 48-ാം മിനിറ്റില്‍ മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഉസ്മാന്‍ ഡെംബലെയാണ് പിഎസ്ജിയുടെ സമനില ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 50-ാം മിനിറ്റില്‍ വിറ്റിഞ്ഞയിലൂടെ പിഎസ്ജി ലീഡെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

62-ാം മിനിറ്റില്‍ പെഡ്രി നല്‍കിയ ലോങ് പാസ് മനോഹരമായി ഫിനിഷ് ചെയ്ത് റഫീഞ്ഞ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 77ാം മിനിറ്റില്‍ ലഭിച്ച ഒരു കോര്‍ണറില്‍ നിന്നാണ് ക്രിസ്റ്റന്‍സന്‍ ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT