ജര്‍മ്മന്‍ ടീം 
Sports

നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു

​ഗ്രീസ് എതിരില്ലാത്ത ഒരു ​ഗോളിന് സെർബിയക്കെതിരെ വിജയം നേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബെർലിൻ: യുവേഫ നേഷൻസ് ഫുട്‌ബോളിൽ നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾക്ക് തകർത്ത് ജർമനി. ​ജർമനിക്കായി ഫ്‌ളോറിയൻ വിർട്‌സ് ഇരട്ട ഗോളുകൾ നേടി. ഡെറി, നിക്കോ സ്‌ക്‌ളോട്ടർബെക്ക്, ബ്രയാൻ ഗ്രൂഡ എന്നിരാണ് മറ്റു സ്കോറർമാർ.

ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്‌സ്, ഗ്രീസ് എന്നീ ടീമുകൾക്ക് 11 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാൽ നേർക്കുനേർ ഏറ്റുമുട്ടിയതിന്റേയും ഗോൾ ശരാശരിയുടേയും അടിസ്ഥാനത്തിൽ ജർമനിയും നെതർലൻഡ്‌സും, ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

യുവേഫ നേഷൻസ് ഫുട്‌ബോളിലെ മറ്റ് മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത നാല് ഗോളിന് സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. നോർത്ത് മസീഡോണിയയെ മൂന്നു ​ഗോളിന് സ്ലൊവേനിയ പരാജയപ്പെടുത്തി. എസ്‌തോണിയ 2-1ന് ബൾഗേറിയയെയും തോൽപ്പിച്ചു. ​ഗ്രീസ് എതിരില്ലാത്ത ഒരു ​ഗോളിന് സെർബിയക്കെതിരെ വിജയം നേടി.

UEFA Nations League: Germany secures a resounding victory against the Netherlands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

കൺപോളകൾ തുടിക്കുന്നത് 'ഭാവി' പറയാൻ അല്ല!, ശീലങ്ങളിലെ മാറ്റമാണ് സൂചിപ്പിക്കുന്നത്

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ നോക്കണം; യുഎഇയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ 'വാണിങ് അലര്‍ട്ട്'

പട്ടാപ്പകൽ യുവാവിൽ നിന്നും 9.95 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ