ടി20 ലോകകപ്പില്‍ 'എന്‍സുബുഗ' കരുത്തില്‍ ഉഗാണ്ടയ്ക്ക് ചരിത്രജയം   ഫെയ്‌സ്ബുക്ക്
Sports

എന്‍സുബുഗയും റിയാസത്തലിയും മിന്നി; ടി20 ലോകകപ്പില്‍ ഉഗാണ്ടയ്ക്ക് ചരിത്രജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയയ്ക്ക് ചെറിയ സ്‌കോറാണ് നേടാനായത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ പാപ്പുവ ന്യു ഗിനിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ചരിത്രജയം നേടി ഉഗാണ്ട. ലോകകപ്പിലെ ഉഗാണ്ടയുടെ ആദ്യത്തെ ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയയ്ക്ക് ചെറിയ സ്‌കോറാണ് നേടാനായത്. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19.1 ഓവറില്‍ 77 റണ്‍സില്‍ പിഎന്‍ജി ഓള്‍ ഔട്ടായി. 15 റണ്‍സെടുത്ത ഹിരി ഹിരിയാണ് ടോപ് സ്‌കോറര്‍. ലെഗ സയ്ക, കിപ്ലിങ് ഡൊറിഗ എന്നിവര്‍ 12 റണ്‍സ് വീതവുമെടുത്തു.

ഉഗാണ്ടയ്ക്കായി ബ്രയാന്‍ മസാബ ഒഴികെ മറ്റെല്ലാ ബൗളര്‍മാരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ വെറും 4 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഫ്രാങ്ക് എന്‍സുബുഗ മികച്ച പ്രകടനം കാഴ്ചവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറിലാണ് ഉഗാണ്ട ലക്ഷ്യം മറികടന്നത്. ഒരു ഘട്ടത്തില്‍ 26/5 എന്ന നിലയിലാ ഉഗാണ്ടയെ റിയാസത് അലി ഷായുടെ പ്രകടനമാണ് വിജയത്തിലെത്തിച്ചത്. ഒരു ഫോറടക്കം 56 പന്തില്‍ നിന്ന് 33 റണ്‍സാണ് താരം നേടിയത്.

ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഉഗാണ്ടയുടെ ആദ്യത്തെ വിജയമാണിത്. കളിച്ച രണ്ടാം മത്സരം തന്നെ വിജയിക്കാന്‍ കഴിഞ്ഞെന്നതും ആഫ്രിക്കന്‍ ടീമിന് കരുത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT