ഉറുഗ്വേയ്ക്കായി ഗോള്‍ നേടിയ ഡാര്‍വിന്‍ നൂനെസിന്റെ ആഹ്ലാദം  എക്സ്
Sports

കോപ്പയില്‍ ഉറുഗ്വെയ്ക്ക് സൂപ്പര്‍ വിജയം; ബൊളിവിയയെ തകര്‍ത്ത് അമേരിക്ക

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയുടെ വിജയം.

Author : സമകാലിക മലയാളം ഡെസ്ക്

മിയാമി: കോപ്പ അമേരിക്കയില്‍ പനാമയ്‌ക്കെതിരെ ഗംഭീരവിജയുവുമായ് ഉറുഗ്വെ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയുടെ വിജയം. കളിയുടെ പതിനാറാം മിനിറ്റിലായിരുന്നു ആദ്യഗോള്‍ പിറന്നത്. ഉറുഗ്വെയ്ക്കായി മാക്‌സി മിലിയാനോയാണ് വലകുലുക്കിയത്. മറ്റുരണ്ട് ഗോളുകള്‍ ഡാര്‍വിന്‍ നൂനെസും മാത്തിയാസ് വിനായും നേടി.

തുടക്കം മുതലേ കളിയുടെ സമ്പൂര്‍ണാധിപത്യം ഉറുഗ്വെയുടെ കൈയിലായിരുന്നു. അധികസമയത്തെ അവസാനമിനിറ്റിലായിരുന്നു പനാമയുടെ ആശ്വാസഗോള്‍. അമീര്‍ മുറില്ലോയാണ് പനാമയ്ക്കായി ഗോള്‍ നേടിയത്.

ആദ്യഗോള്‍ പിറന്നതിന് ശേഷം ഇരുടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും കളി അവസാനിക്കാന്‍ അഞ്ചുമിനിറ്റ് അവശേഷിക്കെയാണ് രണ്ടാം ഗോള്‍ പിറന്നത്. ഡാര്‍വിന്‍ നൂനെസാണ് പന്ത് വലയിലെത്തിച്ചത്. കളിയുടെ അധികസമയത്തെ ഒന്നാം മിനിറ്റിലായിരുന്നു ഉറുഗ്വെയുടെ മൂന്നാം ഗോള്‍ പിറന്നത്. അധികസമയത്തെ അവസാനമിനിറ്റില്‍ പനാമ ഒരു ഗോള്‍ മടക്കി. സൂപ്പര്‍ താരം സുവാരസ് ഇന്നലത്തെ മത്സരത്തില്‍ ഇറങ്ങിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മറ്റൊരുമത്സരത്തില്‍ ബൊളീവിയയെ എതിരല്ലാത്ത രണ്ട് ഗോളിന് അമേരിക്കയെ പരാജയപ്പെടുത്തി. അടുത്ത മത്സരത്തില്‍ ഉറുഗ്വെ ബൊളിവിയയെ നേരിടുമ്പോള്‍ അമേരിക്കയുടെ എതിരാളി പനാമയാണ്. വ്യാഴാഴ്ചയാണ് മത്സരം. ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറില്‍ കടക്കും. 2011ന് ശേഷം ഉറുഗ്വെ ഇതുവരെ കോപ്പയില്‍ ക്വാര്‍ട്ടര്‍ കടന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി