Vaibhav Sooryavanshi's 204-Run Knock: Iceland Cricket's AI Chip Joke Goes Viral Photo | X/ @BCCI
Sports

53 പന്തില്‍ 204! ബാറ്റില്‍ എഐ ചിപ്പെന്ന് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്, വൈഭവ് തന്നെ എഐ എന്ന് കമന്റ്

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ യുഎഇ ടീമിനെതിരെയായിരുന്നു വൈഭവിന്റെ അവിശ്വസനീയ ഇന്നിങ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ദോഹ: വെറും 53 പന്തില്‍ 204 റണ്‍സ്! അതും 28 സിക്‌സറുകളും ഏഴ് ഫോറുകളും സഹിതം. ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി യുഎഇ എ ടീമിനെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ അമ്പരപ്പ് ക്രിക്കറ്റ് ലോകത്തിന് ഇനിയും മാറിയിട്ടില്ല. ഇതിനിടെ വൈഭവിന്റെ ബാറ്റില്‍ എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന തമാശയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം പോസ്റ്റ് വൈറലായിക്കഴിഞ്ഞു. എഐ സാങ്കേതികവിദ്യയിലെ അതികായരായ എന്‍വിഡിയയെയും കമ്പനിയുടെ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെയും വൈഭവിന്റെ ബാറ്റിങ് മികവിനൊപ്പം ചേര്‍ത്തുവച്ചാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ രസകരമായ പോസ്റ്റ്.

എന്‍വിഡിയ സിഇഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തിയതും വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ പോസ്റ്റ്. 'ചൊവ്വാഴ്ച ജെന്‍സന്‍ ഹുവാങ് എന്‍വിഡിയയുടെ സിഇഒ ആയി തിരിച്ചെത്തി. ബുധനാഴ്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിലെ എഐ ചിപ്പുകളും തിരിച്ചെത്തി. ഇത് വെറുമൊരു യാദൃച്ഛിക സംഭവമല്ല' എന്നായിരുന്നു എക്‌സിലെ പോസ്റ്റ്. ഇതിനു കീഴില്‍ രസകരമായ കമന്റുകളും വരുന്നുണ്ട്. വൈഭവ് തന്നെ എഐ ആണെന്ന് പറയുന്നവരുണ്ട് എന്നാണ് കമന്റുകളില്‍ ഒന്ന്. ഐസ്ലന്‍ഡ് ബൗളര്‍മാര്‍ ആരെങ്കിലും വൈഭവിനെതിരെ പന്തെറിയാന്‍ ധൈര്യപ്പെടുമോ എന്നും ഒരു ഉപയോക്താവ് ചോദിക്കുന്നുണ്ട്.

എസിസി ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ യുഎഇ ടീമിനെതിരെയായിരുന്നു വൈഭവിന്റെ അവിശ്വസനീയ ഇന്നിങ്‌സ്. ഇന്ത്യ എയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത 15കാരന്‍ വെറും 53 പന്തില്‍ 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴ് ഫോറും 28 സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 28 പന്തിലാണ് സെഞ്ച്വറിയിലെത്തിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി റെക്കോര്‍ഡും സ്വന്തമാക്കി. പിന്നീട് 40 പന്തില്‍ 150 റണ്‍സ് പിന്നിട്ട താരം 52 പന്തില്‍ ഇരട്ടസെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി. നേരത്തെ ഓസ്‌ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ടിന്റെ പേരിലായിരുന്ന 23 സിക്‌സറുകളുടെ റെക്കോര്‍ഡാണ് 28 സിക്‌സറുകളിലൂടെ വൈഭവ് മറികടന്നത്. യുഎഇ ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ വെറും 14.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ടീം സെമിഫൈനലിലേക്കും യോഗ്യത നേടി.

വൈഭവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 15 വയസിനുള്ളില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തമാക്കുന്ന താരത്തിന്റെ മികവിനെ പലരും വാനോളം പുകഴ്ത്തുമ്പോള്‍, ഐസ്ലന്‍ഡ് ക്രിക്കറ്റിന്റെ എഐ ചിപ്പ് തമാശയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Nvidia AI Chips in Vaibhav Sooryavanshi's Bat? Iceland Cricket's Hilarious Post Goes Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

ചക്കക്കൊമ്പനെ പിടികൂടാൻ പുതിയ തന്ത്രവുമായി വനംവകുപ്പ്; ആന തുറസ്സായ സ്ഥലത്തെത്താൻ കാത്തിരിപ്പ്

കൂപ്പുകുത്തി രൂപ, 32 പൈസയുടെ നഷ്ടം, എണ്ണവില 95 ഡോളര്‍ കടന്നു; ഓഹരി വിപണി നേട്ടത്തില്‍ തന്നെ

മലയാളികളെ 'രക്ഷിക്കാൻ' ഇറങ്ങി വെട്ടിലായി; ഫിലിപ്പീൻസ് വ്ലോഗർമാരുടെ 'കമന്റ് യുദ്ധം' ഒടുവിൽ സൈബർ പൊലീസിൽ!

ഡിഗ്രി മതി, ഇന്ത്യൻ എംബസിയിൽ ജോലി നേടാം; നിയമനം ബ്രസീലിൽ, ഇപ്പോൾ അപേക്ഷിക്കൂ