Vaibhav Sooryavanshi 
Sports

'സാര്‍, എനിക്ക് ഓര്‍മയില്ല'! ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ചിരി പടര്‍ത്തി വൈഭവ് (വിഡിയോ)

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇന്‍ഡോര്‍: 15ാം വയസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി റെക്കോര്‍ഡിട്ട വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ബിഹാര്‍ ടീമിന്റെ ക്യാപ്റ്റനായും അരങ്ങേറി പുതിയ ചരിത്രമെഴുതിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ സൗരാഷ്ട്രക്കെതിരെയാണ് വൈഭവ് നായകനായി അരങ്ങേറിയത്. മത്സരത്തില്‍ ടോസ് ഇട്ട ശേഷം ടീമിന്റെ ഘടനയെ കുറിച്ച് സംസാരിക്കവെ താരത്തിന്റെ പ്രതികരണം ചിരി പടര്‍ത്തുന്നതായി മാറി. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്.

പ്ലെയിങ് ഇലവനിൽ ആരൊക്കെയുണ്ട് എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ചിരിപടര്‍ത്തിയത്. 'സാര്‍ അക്കാര്യം എനിക്ക് ഓര്‍മയില്ല'- എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന അനുപമ റെക്കോര്‍ഡുമായാണ് വൈഭവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാര്‍ ക്യാപ്റ്റനായി അരങ്ങേറിയത്. ക്രൊയേഷ്യയുടെ ക്യാപ്റ്റനായി 17ാം വയസില്‍ അരങ്ങേറിയ സാക്ക് വുകുസിചിന്റെ റെക്കോര്‍ഡാണ് വൈഭവ് പിന്തള്ളിയത്.

താരത്തിനു പക്ഷേ ബാറ്റിങില്‍ തിളങ്ങാനായില്ല. ആദ്യ കളി തന്നെ പരാജയപ്പെടുകയും ചെയ്തു. റെക്കോര്‍ഡ് നേട്ടത്തിലും ടീമിന് വിജയിക്കാന്‍ സാധിക്കാതെ പോയത് 15കാരനെ നിരാശപ്പെടുത്തുന്നതായി.

മത്സരത്തില്‍ 12 പന്തില്‍ 18 റണ്‍സുമായി വൈഭവ് മടങ്ങി. ഒരു സിക്‌സും രണ്ട് ഫോറും താരം തൂക്കിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടിയത്. സൗരാഷ്ട്ര 16.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്ത് വിജയിച്ചതോടെയാണ് വൈഭവിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം തോല്‍വിയോടെ ആയത്.

Vaibhav Sooryavanshi had a light-hearted moment on his historic captaincy debut on Saturday when the 15-year-old forgot the details of Bihar's playing XI after winning the toss against Saurashtra in their SMAT 2026-27 opener at the Holkar Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല'; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമ

മുട്ട പുഴുങ്ങാൻ അറിയാമെന്ന് കരുതല്ലേ! ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം

36 മണിക്കൂര്‍ നീണ്ട തകരാര്‍; ഒടുവില്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച് മൈക്രോസോഫ്റ്റ്

'ഭരതൻ സാർ ആരായിരുന്നു അല്ലെങ്കിൽ ആരായിരുന്നില്ല, ജീവിച്ചിരുന്നെങ്കിൽ ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കേണ്ടതായിരുന്നു'; സിദ്ധു പനയ്ക്കൽ