Vaibhav Suryavanshi x
Sports

10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

പരമ്പര ഉറപ്പിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ബെനോനി: 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു.

ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം!

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്‌സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

ക്യാപ്റ്റന്റെ സ്‌ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി.

Vaibhav Suryavanshi, 14, kicked off 2026 with a bang as he hit a whirlwind half-century.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

SCROLL FOR NEXT