വൈഭവ് സൂര്യവംശി  എക്സ്
Sports

ശരിക്കും വൈഭവ് സൂര്യവംശി 10ാം ക്ലാസ് പരീക്ഷ തോറ്റോ? സത്യാവസ്ഥ ഇതാണ്

രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി കുറച്ചു നാളായി ഹോട്ട് ടോപ്പിക്കാണ്. 14കാരന്‍ മുതിര്‍ന്നവരെ പോലും അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ഐപിഎല്ലില്‍ അതിവേഗ സെഞ്ച്വറിയുമായി കളം വാണും താരം ക്രിക്കറ്റ് ലോകത്തെ കൈയിലെടുത്തു.

അതിനിടെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഒരു പ്രചാരണം നടക്കുന്നുണ്ട്. താരം പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റിനൊപ്പം താരം പഠനവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അതിനിടെയാണ് താരം പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം പരാജയപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം.

വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ തോറ്റെന്നും സംഭവത്തില്‍ ബിസിസിഐ ഇടപെട്ടെന്നുമാണ് പ്രചാരണം. മാത്രമല്ല ബിസിസിഐ ഡിആര്‍എസ് എടുക്കുന്നതു പോലെയൊരു റിവ്യു എടുത്തു താരത്തിന്റെ ഉത്തരക്കടലാസ് രണ്ടാമതും പരിശോധിക്കണമെന്നു ആവശ്യപ്പെട്ടെന്നും ചില വിരുതന്‍മാര്‍ പടച്ചു വിട്ടു.

എന്നാല്‍ പ്രചരിക്കുന്ന കാര്യം സത്യമല്ല. കാരണം താരം പത്താം ക്ലാസില്‍ എത്തിയിട്ടില്ല. നിലവില്‍ എട്ടാം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന താരമാണ് വൈഭവ്. തജ്പുരിലെ മോഡസ്റ്റി സ്‌കൂളിലാണ് താരം പഠിക്കുന്നത്.

1.10 കോടി രൂപയ്ക്കാണ് ഇത്തവണ രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് താരം തുടങ്ങിയത്. പിന്നാലെ ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയെന്ന അമ്പരപ്പിക്കുന്ന നേട്ടവുമായി താരം കളം വാണു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ വെറും 38 പന്തില്‍ 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ച്വറി തികച്ചത്. ഇതോടെ ഐപിഎലില്‍ അര്‍ധ സെഞ്ച്വറി, സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ്.

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോർഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT