ആറ് പന്തില്‍ ആറും സിക്‌സ് പറത്തി ആന്ധ്ര താരം വംശി കൃഷ്ണ സ്‌ക്രീന്‍ഷോട്ട്
Sports

ഒരോവറില്‍ ആറു സിക്സ്! ശാസ്ത്രിക്കും യുവരാജിനും ഋതുരാജിനുമൊപ്പം വംശി കൃഷ്ണ, വീഡിയോ

സി.കെ.നായിഡു അണ്ടര്‍ 23 ട്രോഫിയിലാണ് ആന്ധ്രാ ഓപ്പണര്‍ ഒരു ഓവറിലെ എല്ലാ പന്തും നിലംതൊടീക്കാതെ അതിര്‍ത്തി കടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കടപ്പ: ഒരോവറിലെ ആറ് പന്തില്‍ ആറും സിക്‌സ് പറത്തിയ ആന്ധ്ര താരം വംശി കൃഷ്ണയുടെ പ്രകടനം ഏറ്റെടുത്ത് ആരാധകര്‍. ഇതോടെ രവി ശാസ്ത്രി, യുവരാജ് സിങ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ റെക്കോര്‍ഷിനൊപ്പം നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി വംശി കൃഷ്ണയും ഇടം പിടിച്ചു.

സി.കെ.നായിഡു അണ്ടര്‍ 23 ട്രോഫിയിലാണ് ആന്ധ്രാ ഓപ്പണര്‍ ഒരു ഓവറിലെ എല്ലാ പന്തും നിലംതൊടീക്കാതെ അതിര്‍ത്തി കടത്തിയത്. റെയില്‍വേസിന് എതിരെ കടപ്പയിലായിരുന്നു മല്‍സരം. റെയില്‍വേസ് സ്പിന്നര്‍ ദമന്‍ദീപ് സിങ്ങിനെതിരെയായിരുന്നുന്നു വംശിയുടെ പ്രകടനം. ഞായറാഴ്ച നടന്ന ആന്ധ്രയുടെ ആദ്യ ഇന്നിംഗ്സില്‍ കൃഷ്ണ 10 സിക്സറുകളും 9 ബൗണ്ടറികളും സഹിതം 64 പന്തില്‍ 110 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആന്ധ്രാ ബാറ്റര്‍ വംശിക്ക് മുന്‍പ് 1985ല്‍ രവി ശാസ്ത്രി, 2007ല്‍ യുവരാജ് സിങ്, 2022ല്‍ ഋതുരാജ് ഗയ്കവാദ് എന്നിവരാണ് ഈ നേട്ടം തൊട്ട ഇന്ത്യക്കാര്‍. ദമന്‍ദീപ് സിങ്ങിന്റെ ഓവറിലെ എല്ലാ പന്തും സിക്‌സ് പറത്തിയ വംശിയുടെ ആക്രമണം ഓണ്‍ സൈഡിലേക്കായിരുന്നു. വംഷിയുടെ ആറ് സിക്‌സും പിറന്നത് ഓണ്‍സൈടിലായിരുന്നു. 64 പന്തില്‍ വംശി 110 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT