ചിത്രം: മുംബൈ ഇന്ത്യന്‍സ്/ ട്വിറ്റര്‍ 
Sports

വെങ്കടേഷ് അയ്യരുടെ സെഞ്ച്വറി പാഴായി; കൊല്‍ക്കത്തയെ കീഴടക്കി മുംബൈ

വെങ്കടേഷ് അയ്യരുടെ സെഞ്ച്വറി പാഴായി. ഐപിഎല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെങ്കടേഷ് അയ്യരുടെ സെഞ്ച്വറി പാഴായി. ഐപിഎല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയുടെ (104) കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 14 പന്ത് ശേഷിക്കെ മുംബൈ മറികടന്നു. 

ഇഷാന്‍ കിഷന്റെ കൂറ്റനടി നിറഞ്ഞ ഇന്നിങ്‌സാണ് മുംബൈ വിജയം എളുപ്പമാക്കിയത്. അഞ്ച് വീതം സിക്‌സറുകളും ബൗണ്ടറികളുമടക്കം 25 പന്തുകളില്‍ താരം 58 റണ്‍സാണെടുത്തത്. രോഹിതും കിഷനും ചേര്‍ന്ന് ആദ്യത്തെ അഞ്ച് ഓവറില്‍ 65 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ത്തത്. രോഹിത് 13 പന്തില്‍ 20 റണ്‍സെടുത്തു. സൂര്യ കുമാര്‍ യാദവ് 25 പന്തില്‍ 43 റണ്‍സ് എടുത്തു. തിലക് വര്‍മ (30), ടീം ഡേവിഡ് (24) എന്നിവരും തിളങ്ങി.

ടോസ് നേടി മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49 പന്തുകള്‍ നേരിട്ട് ഒന്‍പത് സിക്സും ആറ് ഫോറും സഹിതമാണ് അയ്യര്‍ 100 കടന്നത്. 

വെങ്കടേഷിന് പുറമെ 11 പന്തില്‍ 21 റണ്‍സ് അടിച്ചെടുത്ത ആന്ദ്ര റസ്സല്‍ ഒടുവില്‍ ഫോമിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി. താരം മൂന്ന് ഫോറും ഒരു സിക്സും പറത്തി പുറത്താകാതെ നിന്നു. സുനില്‍ നരെയ്ന്‍ രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

റഹ്മാനുല്ല ഗുര്‍ബാസ് (എട്ട്), നാരായന്‍ ജഗദീശന്‍ (പൂജ്യം), ക്യാപ്റ്റന്‍ നിതീഷ് റാണ (അഞ്ച്), ശാര്‍ദുല്‍ ഠാക്കൂര്‍ (13), റിങ്കു സിങ് (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

മുംബൈക്കായി ഹൃതിക് ഷോകീന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍, ഡ്വാന്‍ ജെന്‍സന്‍, പിയൂഷ് ചൗള, റിലെ മെരെഡിത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT