എംഡി നിധീഷ് Vijay Hazare Trophy 
Sports

പോണ്ടിച്ചേരിയെ എറിഞ്ഞൊതുക്കി കേരളം; ജയിക്കാന്‍ 248 റണ്‍സ്

എംഡി നിധീഷിന് 4 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് 248 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോണ്ടിച്ചേരിയുടെ പോരാട്ടം 47.4 ഓവറില്‍ 247ല്‍ ഒതുക്കാന്‍ കേരളത്തിനു സാധിച്ചു.

4 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷിന്റെ മികവാണ് പോണ്ടിച്ചേരിയെ വരിഞ്ഞു മുറുക്കിയത്. ഏദന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ബിജു നാരായണനും ബാബ അപരാജിതും പങ്കിട്ടു.

പോണ്ടിച്ചേരിക്കായി ജസ്വന്ത് ശ്രീരാം, അജയ് രൊഹെര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ജസ്വന്താണ് ടോപ് സ്‌കോറര്‍. താരം 57 റണ്‍സെടുത്തു. അജയ് 53 റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ അമന്‍ ഖാന്‍ (27), മാരിമുത്തു വിഘ്‌നേശ്വരന്‍ (26), നെയന്‍ ശ്യാം കന്‍ഗയാന്‍ (25), ജയന്ത് യാദവ് (23) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

Kerala set a target of 248 runs to win against Pondicherry in the Vijay Hazare Trophy clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

'സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു'; തിരുവനന്തപുരത്ത് 3 ബിജെപി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി, വിട്ടയച്ചത് 12 മണിക്കൂറിന് ശേഷം

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

SCROLL FOR NEXT