ബജ്റം​ഗ് പുനിയ 
Sports

ലൈം​ഗിക ആരോപണം; ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി വീണ്ടും താരങ്ങൾ

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബജ്റം​ഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോ​ഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ വീണ്ടും താരങ്ങളുടെ പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രം​ഗത്തെത്തിയത്. 

ബ്രിജ് ഭൂഷണെതിരായ ലൈം​ഗിക ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ രം​ഗത്തെത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബജ്റം​ഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോ​ഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്. 

ഏഴ് താരങ്ങൾ അധ്യക്ഷനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. രണ്ട് ​ദിവസം മുൻപ് പരാതി നൽകിയിട്ടും എഫ്ഐആർ പോലും ഇട്ടില്ലെന്നും താരങ്ങൾ ആക്ഷേപിക്കുന്നു.

ഏഴ് താരങ്ങൾ പരാതി നൽകിയതിന് പിന്നാലെ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തു നിന്നു ബ്രിജ് ഭൂഷണെ മാറ്റിയിരുന്നു.  കേസെടുക്കാത്തതിൽ പൊലീസിനോട് ഡൽഹി വനിതാ കമ്മീഷൻ വിശദീകരണം തേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT