virat kohli autograph 
Sports

കോഹ്‍ലി... കോഹ്‍ലി... പിന്നാലെ ഓടിയിട്ടും തിരിഞ്ഞു നോക്കിയില്ല; ഓട്ടോ​ഗ്രാഫ് കിട്ടാത്തതിന്റെ സങ്കടം; ബാറ്റ് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ (വിഡിയോ)

ആശ്വസിപ്പിച്ചും പിന്തുണച്ചും ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ ഓട്ടോ​​ഗ്രാഫ് കിട്ടാത്തതിന്റെ സങ്കടത്തിൽ ബാറ്റ് വലിച്ചെറിഞ്ഞു പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകൻ. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കുട്ടി ആരാധകനെ ആശ്വസിപ്പിച്ചും പിന്തുണച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്.

ഹോട്ടലിലൂടെ കോഹ്‍ലി തിരക്കിട്ട് നടന്നു പോകുന്നതിനിടെയാണ് കുട്ടി ആരാധകൻ ഓട്ടോ​ഗ്രാഫ് കിട്ടാനായി ബാറ്റുമായി പിന്നാലെ പോയത്. എന്നാൽ വേ​ഗത്തിൽ നടന്നു പോയ കോഹ്‍ലി കുട്ടിയെ കണ്ടില്ല. കുഞ്ഞ് ആരാധകൻ ബാറ്റുയർത്തിയും മറ്റും ശ്രദ്ധ പിടിക്കാൻ നോക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഹോട്ടൽ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട്.

കുറച്ചു നേരം അഭ്യർഥിച്ചിട്ടും ഓട്ടോ​ഗ്രാഫ് കിട്ടാതായതോടെ കുട്ടി സങ്കടത്തോടെ തിരികെ നടന്നു. അതിനിടെ അവൻ ബാറ്റ് വലിച്ചെറിഞ്ഞു പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുന്നതും വിഡിയോയിൽ കാണാം.

ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ 11 റൺസിലെത്തിയപ്പോൾ ഐപിഎല്ലില്‍ 9,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി കോഹ്‌ലി മാറിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 8,000 റണ്‍സ് ആദ്യമായി നേടിയ താരമെന്ന ചരിത്ര നേട്ടവും നേരത്തെ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് 9,000ത്തിന്റെ നാഴികക്കല്ലും താണ്ടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഈ അനുപമ റെക്കോര്‍ഡിലേക്ക് 11 റണ്‍സായിരുന്നു കോഹ്‌ലിക്കു വേണ്ടിയിരുന്നത്. 15 പന്തില്‍ പുറത്താകാതെ 2 സിക്‌സും ഒരു ഫോറും സഹിതം കോഹ്‌ലി 23 റണ്‍സെടുത്താണ് സൂപ്പർ താരം നേട്ടത്തിലെത്തിയത്. 275 മത്സരങ്ങളില്‍ നിന്നു 267 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി ചരിത്രമെഴുതിയത്. ആവറേജ് 39.95, സ്‌ട്രൈക്ക് റേറ്റ് 133.76. 8 സെഞ്ച്വറികളും 66 അര്‍ധ സെഞ്ച്വറികളും ഐപിഎല്ലില്‍ കോഹ്‌ലിയ്ക്കുണ്ട്. 113 നോട്ടൗട്ടാണ് മികച്ച പ്രകടനം.

പഞ്ചാബിനെതിരെ 264 റൺസടിച്ച ഡൽഹിയെ വെറും 75 റൺസിൽ ഓൾ ഔട്ടാക്കി ഇന്നലെ ആർസിബി തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഡൽഹിയെ 9 വിക്കറ്റിനാണ് അവർ തവിടുപൊടിയാക്കിയത്. ഡൽഹി ഉയർത്തിയ 76 റൺസ് എന്ന വിജയലക്ഷ്യം വെറും 6.3 ഓവറിലാണ് ബംഗളുരു മറികടന്നത്. ഡൽഹിയുടെ ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയ ജോഷ് ഹെയ്‌സല്‍വുഡാണ് കളിയിലെ താരം.

നിലവിലെ ചാംപ്യൻമാരായ ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി രണ്ടാം സ്ഥാനത്ത് കുതിക്കുകയാണ്. 8 മത്സരങ്ങളിൽ ആറ് മത്സരങ്ങൾ ജയിച്ച് അവർ 12 പോയിന്റുമായാണ് നിൽക്കുന്നത്.

Virat kohli ignored little fan who was waiting to get his autograph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തേനിയില്‍ ചികിത്സയ്ക്ക് പോയി, ബന്ധു വീട്ടില്‍'; അമ്മയെയും ചേട്ടനെയും കുറിച്ച് പരസ്പര വിരുദ്ധ മറുപടികള്‍; സജിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും

'38 വർഷങ്ങൾക്ക് ശേഷവും ഇതൊരു തുടക്കം പോലെ തോന്നുന്നു'; വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

പുതപ്പ് മുതല്‍ ചവിറ്റുകുട്ട വരെ അടിച്ചുമാറ്റി, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും മാന്യന്മാരാണെന്ന് കരുതേണ്ട!; കണക്ക് ഇങ്ങനെ

'കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ, നിന്‍റെ 20 ലക്ഷം തീർക്കും'; ഷിയാസിന്റെ ശബ്ദ സന്ദേശം പുറത്ത്

പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ 6 അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT