പരിശീലനത്തിനിടെ ഫുട്ബോൾ കളിക്കുന്ന വിരാട് കോഹ്‍ലി, Virat Kohli kca x
Sports

കോഹ്‍ലിയെ കാത്ത് 'തിരുവനന്തപുരത്ത്' ഈ റെക്കോർഡുകൾ!

വീൻഡിനെതിരെ 43 മത്സരങ്ങളിൽ നിന്നു 2,261 റൺസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: മറ്റൊരു ഏകദിന പരമ്പരയ്ക്കായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഒരുങ്ങുമ്പോൾ പതിവു പോലെ അദ്ദേഹത്തെ കാത്ത് നിരവധി റെക്കോർഡുകൾ. മുന്നിൽ പ്രിയപ്പെട്ട എതിരാളികൾ തന്നെയാണുള്ളത്. വെസ്റ്റ് ഇൻഡീസ്! വീൻഡിനെതിരെ കിടിലൻ റെക്കോർഡാണ് കോഹ്‍ലിക്കുള്ളത്. 43 മത്സരങ്ങളിൽ നിന്നു 66.50 ശരാശരിയിൽ 9 സെഞ്ച്വറികളും 11 അർധ സെഞ്ച്വറികളും ഉൾപ്പെടെ കോഹ്‍ലി 2,261 റൺസ് നേടിയിട്ടുണ്ട്.

ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏകദിന ക്രിക്കറ്റിലെ ഒരു അപൂർവ റെക്കോർഡ് അദ്ദേഹത്തിനു സ്വന്തമാകും. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഞായറാഴ്ച തിരുവനന്തപുരം ​കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറാനിരിക്കെയാണ് റെക്കോർഡ് വക്കിൽ കോഹ്‍ലി നിൽക്കുന്നത്.

ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്ററെന്ന റെക്കോർഡ് നിലവിൽ കോഹ്‍ലിയുടെ പേരിലാണ്. 9 സെഞ്ച്വറികൾ. ഞായറാഴ്ച തുടങ്ങുന്ന പരമ്പരയിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ മറ്റൊരു റെക്കോർഡും അദ്ദേഹത്തെ കാത്തിരിക്കുന്നു. നിലവിൽ ശ്രീലങ്കക്കെതിരെ കോഹ്‍ലിക്ക് 10 ഏകദി സെഞ്ച്വറികൾ ഉണ്ട്. വിൻഡീസിനെതിരെ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി കോഹ്‍ലി മാറും.

സെഞ്ച്വറി റെക്കോർഡ‍് മാത്രമല്ല കോഹ്‍ലിയെ കാത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 15,000 റൺസിലെത്താൻ കേവലം 59 റൺസ് മാത്രമാണ് കോഹ്‍ലിക്ക് ഇനി വേണ്ടത്. നിലവിൽ 314 മത്സരങ്ങളിൽ നിന്നു 302 ഇന്നിങ്സുകൾ കളിച്ച് അദ്ദേഹം 14,941 റൺസ് നേടിയിട്ടുണ്ട്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 15,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായും കോഹ്‍ലി മാറും.

വിൻഡീസിനെതിരെ കോഹ്‍ലി കളിച്ചതിൽ ഏറ്റവും ശ്രദ്ധേയമായ ഇന്നിങ്സ് 2018 ഒക്ടോബർ 24ന് വിശാഖപട്ടണത്താണ് പിറന്നത്. 129 പന്തിൽ പുറത്താകാതെ 157 റൺസാണ് അന്ന് കോഹ്‍ലി അടിച്ചെടുത്തത്. അദ്ദേഹത്തിന്റെ 37ാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. ഈ ഇന്നിങ്സിലൂടെയാണ് ഏകദിനത്തിൽ 10,000 റൺസെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടത്. ഏകദിനത്തിൽ അതിവേ​ഗം 10,000 റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ (259 ഇന്നിങ്സുകൾ) എന്ന റെക്കോർഡ് 205ാം ഇന്നിങ്സ് കളിച്ച് കോഹ്‍ലി മറികടന്നതും ഈ ഇന്നിങ്സിൽ തന്നെ. ലോക ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന 13ാം ബാറ്ററായും അന്ന് കോഹ്‍ലി മാറി.

വിൻഡീസിനെതിരെയുള്ള പരമ്പരകളിൽ മൂന്ന് തവണ കോഹ്‍ലി പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിട്ടുണ്ട്. 2018ൽ ഇന്ത്യയിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ അദ്ദേഹം 453 റൺസാണ് അടിച്ചുകൂട്ടിയത്. 2019ൽ കരീബിയൻ മണ്ണിലും ഇതേ മികവിൽ കോഹ്‍ലി ബാറ്റ് വീശി.

Virat Kohli is returning to the format that has arguably defined his international career, and the West Indies are one of his favourite opponents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തമ്പുരാന്‍' തന്ന ഭാഗ്യം!, 30 കോടിയുടെ ഒന്നാം സമ്മാനം തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി എവിടെ?

ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം; 178 ഒഴിവുകൾ

പണച്ചെലവില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യങ്ങൾ ഇത് മസ്റ്റ്!

മഹാരാഷ്ട്രയിലെ 265 താലൂക്കുകളില്‍ വരള്‍ച്ച, 74% പ്രദേശത്ത് ജലക്ഷാമം; ആശ്വാസ നടപടി പ്രഖ്യാപിച്ച് സര്‍ക്കാര്‍