വിരാട് കോഹ്‌ലി 
Sports

ഒറ്റയാള്‍ പോരാട്ടം; ന്യൂസിലന്‍ഡിനെതിരെ പുതുചരിത്രം; കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം 85 ആയി

പുതുവര്‍ഷത്തിലെ കോഹ് ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ഇത്.

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഏകദിനക്രിക്കറ്റില്‍ വീണ്ടും സെഞ്ച്വറിയുമായി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. 92പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്. പുതുവര്‍ഷത്തിലെ കോഹ് ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ഇത്.

ന്യൂസിലന്‍ഡിനെതിരായ ഇന്നത്തെ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റില്‍ കോഹ് ലിയുടെ സെഞ്ച്വറി നേട്ടം 54 ആയി. ന്യൂസിലന്‍ഡിനെതിരെ മാത്രം കോഹ് ലി നേടിയത് ഏഴ് സെഞ്ച്വറിയാണ്. ഇതോടെ ന്യൂസിലന്‍ഡിനെതിരായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തം പേരിലെഴുതി.

ടെസ്റ്റിലും ഏകദിനത്തിലുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ 85ാമത്തെ സെഞ്ച്വറിയാണ് കോഹ് ലി വിശാഖപട്ടണത്ത്് സ്വന്തമാക്കിയത്. ഏകദിനത്തിലെ 54ാമത്തെ സെഞ്ച്വറിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് താരം. 100 സെഞ്ച്വറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്ത്. ടെസ്റ്റില്‍ 30 സെഞ്ച്വറി നേടിയ കോലിക്ക് ഒരു ടി20 സെഞ്ച്വറിയുമുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് ഏകദിനത്തില്‍ കോഹ് ലി സെഞ്ച്വറി നേട്ടത്തില്‍ റെക്കോര്‍ഡ് ഇട്ടത്. ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്.

Virat Kohli creates history against New Zealand as he slams 85th international hundred in series decider

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT