Virat Kohli, Rohit Sharma x
Sports

കോഹ്‌ലിയും രോഹിതും തിരിച്ചെത്തുന്നു; ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും?

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഈ മാസം 19 മുതല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്നു വിരമിച്ച വെറ്ററന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ശേഷം ഇരുവരും അന്താരാഷ്ട്ര പോരാട്ടം കളിച്ചിട്ടില്ല. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തിരിച്ചു വരുന്നത്.

ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുന്നത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദില്‍ വച്ചാണ് ടീം പ്രഖ്യാപനം എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പരിക്കേറ്റ് പുറത്തു നില്‍ക്കുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കില്ല.

ഹര്‍ദികിന്റെ അഭാവത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന ടീമിലേക്ക് പരിഗണന ലഭിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ടീമിലെത്തിയേക്കും. പന്തിന്റെ അഭാവത്തില്‍ ഒന്നാം വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ മറികടന്നു സഞ്ജുവിനെ പരിഗണിച്ചേക്കും. ഏകദിനത്തില്‍ മലയാളി താരത്തിനുള്ള മികവാണ് മുന്‍തൂക്കം നല്‍കുന്നത്.

Virat Kohli and Rohit Sharma are likely to be part of the ODI squad for the upcoming Australia tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT