രോഹിത്തിനൊപ്പം വിരാട് കോഹ് ലി (virat kohli) ഫയൽ
Sports

'ഇംപാക്ട് പ്ലെയറായി കളിക്കാന്‍ എന്നെ കിട്ടില്ല', തുറന്നടിച്ച് കോഹ് ലി; ഉന്നമിട്ടത് രോഹിത്തിനെയോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കപ്പ് ഉയര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കപ്പ് ഉയര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. കഴിഞ്ഞ 18 വര്‍ഷവും ടീമിനൊപ്പം അടിയുറച്ചു നിന്ന സൂപ്പര്‍ താരം വിരാട് കോഹ് ലിയാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധാകേന്ദ്രം. കപ്പില്‍ മുത്തമിട്ട സന്തോഷം പങ്കുവെയ്ക്കുന്നതിനിടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ (ഐപിഎല്‍) ഇംപാക്ട് പ്ലെയര്‍ നിയമത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിയിരിക്കുകയാണ് വിരാട് കോഹ് ലി (virat kohli).

ഐപിഎലില്‍ ഇംപാക്ട് പ്ലെയറായി കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് കോഹ് ലി വ്യക്തമാക്കി. 20 ഓവറും ഫീല്‍ഡ് ചെയ്ത് കളത്തില്‍ ഇംപാക്ട് സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും കോഹ് ലി പറഞ്ഞു. ആര്‍സിബി ഐപിഎല്‍ കിരീടം ചൂടിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ്, ഇംപാക്ട് പ്ലെയറായി കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് കോഹ് ലി പ്രഖ്യാപിച്ചത്.

അതേസമയം, ഈ സീസണില്‍ കൂടുതല്‍ മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശര്‍മയെയാണ് കോഹ് ലി ഉന്നമിട്ടതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ വളരെ കുറച്ചു സമയം മാത്രമാണ് രോഹിത് ഫീല്‍ഡറായി കളത്തിലുണ്ടായിരുന്നത്. ആദ്യം ബാറ്റു ചെയ്ത മിക്ക മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചത് രോഹിത്തിനെയാണ്. രണ്ടാമതു ബാറ്റു ചെയ്തപ്പോഴെല്ലാം ഇംപാക്ട് പ്ലെയറിനായി വഴിമാറിയതും രോഹിത് തന്നെ.

'ക്രിക്കറ്റ് കളത്തില്‍ ഇനിയും അധിക വര്‍ഷങ്ങള്‍ എനിക്കു മുന്നില്‍ അവശേഷിക്കുന്നില്ല. അതിനാല്‍ എന്റെ കരിയറിന് ഒരു അവസാന തീയതിയുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ എന്റെ ബൂട്ട് അഴിച്ചുവെച്ച് വീട്ടിലിരിക്കുമ്പോള്‍ എന്റെ എല്ലാ കഴിവുകളും ഞാന്‍ നല്‍കി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുന്നു. ഒരു ഇംപാക്ട് പ്ലെയറായി എനിക്ക് കളിക്കാന്‍ കഴിയില്ല. 20 ഓവറുകള്‍ ഫീല്‍ഡ് ചെയ്യാനും ഫീല്‍ഡില്‍ ഒരു സ്വാധീനം ചെലുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അത്തരമൊരു കളിക്കാരനാണ്. ദൈവം എനിക്ക് ആ കാഴ്ചപ്പാടും കഴിവും നല്‍കി അനുഗ്രഹിച്ചു. ഈ മികവുകള്‍ വച്ച് വ്യത്യസ്ത രീതികളില്‍ ടീമിനെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്' - കോഹ്ലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT