കോഹ് ലി / പിടിഐ 
Sports

ടി20ക്കും ഏകദിനത്തിനും ഇല്ല; വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ വിരാട് കോഹ്‌ലി 

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടൂര്‍ണമെന്റിന്റെ താരമായിരുന്നു വിരാട് കോഹ്ലി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വിരാട് കോഹ് ലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കോഹ് ലി ബിസിസിഐ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളില്‍ താന്‍ ഉണ്ടാകുമെന്നും കോഹ് ലി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 10 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. 

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടൂര്‍ണമെന്റിന്റെ താരമായിരുന്നു വിരാട് കോഹ് ലി, 11 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 765 റണ്‍സ് നേടി കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ വാംങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡ് ഒപ്പമെത്തുകയും അടുത്ത മത്സരത്തില്‍ അത് മറികടക്കുകയും ചെയ്തു.

ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണമെന്ന  തന്റെ തീരുമാനം കോഹ് ലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും (ബിസിസിഐ) സെലക്ടര്‍മാരെയും അറിയിച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ലണ്ടനില്‍ അവധി ആഘോഷിക്കുന്ന താരം കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍