kohli x
Sports

'പുക വലിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ല'; കോഹ്‌ലിയുടെ പബ്ബിനെതിരെ കേസെടുത്ത് പൊലീസ്

സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്ന നിയമ ലംഘനങ്ങളുടെ പേരില്‍ ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ(kohli)ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പൊലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയില്‍ ബംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെയാണ് കേസ്.

സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്ന നിയമ ലംഘനങ്ങളുടെ പേരില്‍ ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റസ്‌റ്റോറന്റുകളിലും ബാറുകളിലും പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ബംഗളൂരു പൊലീസ് കഴിഞ്ഞ മാസം ആരംഭിച്ച പ്രത്യേക ഡ്രൈവിലാണ് നടപടി. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്.

ഇതാദ്യമായല്ല കോഹ് ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തില്‍പ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവദിച്ചിരുന്ന പ്രവര്‍ത്തന സമയത്തെക്കാള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിന് പബ്ബിനെതിരെ ബംഗളൂരു പൊലീസ് 2024 ല്‍ കേസെടുത്തിരുന്നു. പുലര്‍ച്ചെ 1 മണി വരെ മാത്രമെ പബ്ബിന് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു.

ഗുകേഷിനോട് തോറ്റതിന്റെ കലിപ്പ്, ടേബിളിൽ ശക്തിയായി ഇടിച്ച് കാൾസൻ! (വിഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT