ചിത്രം: ട്വിറ്റർ 
Sports

ഇന്ത്യൻ ടീമിലെ 'കരാട്ടെ താരം'; രഹാനയ്ക്ക് വേറിട്ടൊരു ജന്മദിനാശംസയുമായി സേവാ​​ഗ് 

അഡ്‌ലെയ്ഡിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുമെന്നും സേവാഗ് 

Author : സമകാലിക മലയാളം ഡെസ്ക്

33-ാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനയ്ക്ക് വേറിട്ടൊരു ജന്മദിനാശംസ കുറിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. രഹാനയിലെ കരാട്ടെക്കുട്ടിയെ ഓസ്‌ട്രേലിയയില്‍ കണ്ടെന്നും. അഡ്‌ലെയ്ഡിലെ 36 ഓള്‍ ഔട്ടിന് ശേഷം ചരിത്ര വിജയത്തിലേക്ക് ടീമിനെ നയിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുമെന്നും സേവാഗ് ആശംസയില്‍ കുറിച്ചു. 

രഹാന കരാട്ടെ വേഷത്തില്‍ നില്‍ക്കുന്ന ഒരു ബാല്യകാല ചിത്രമാണ് പിറന്നാള്‍ ആശംസിക്കാനായി സേവാഗ് തെരഞ്ഞെടുത്തത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ആശംസ. 

സെവാഗിന് പുറമേ ഇന്ത്യൻ നായകൻ കൊഹ് ലി, സുരേഷ് റെയ്ന, ഹർഭജൻ സിങ്ങ്, ഹനുമ വിഹാരി, വിവിഎസ് ലക്ഷ്മൺ, കുൽദീപ് യാദവ് തുടങ്ങിയവരും രഹാനെയ്ക്ക് ആശംസയുമായെത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് രഹാന ഇപ്പോഴുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം