34 വര്‍ഷത്തിന് ശേഷം പാകിസ്ഥാനെതിരെ പരമ്പര നേടി വിന്‍ഡീസ്‌ 
Sports

നാണം കെട്ട് പാകിസ്ഥാന്‍; വെസ്റ്റ് ഇന്‍ഡീസിനോടും ദയനീയമായി തോറ്റു; 34 വര്‍ഷത്തിന് ശേഷം പരമ്പര

302 റണ്‍സിനാണ് പാകിസ്ഥാന്റെ പരാജയം. പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ വലിയ തോല്‍വിയാണ്.

സമകാലിക മലയാളം ഡെസ്ക്

ടറൗബ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന് ദയനീയ തോല്‍വി. 202 റണ്‍സിനാണ് പാകിസ്ഥാന്റെ പരാജയം. അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ വലിയ തോല്‍വിയാണ് ഇത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. 1991 ന് ശേഷം ഇതാദ്യമാണ് പാകിസ്ഥാനെതിരെ കരീബിയന്‍ പട ഒരു പരമ്പര സ്വന്തമാക്കുന്നത്.

ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജയ്ഡന്‍ സീല്‍സ് ആണ് പാക് നിരയെ തകര്‍ത്ത് എറിഞ്ഞത്. 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ തുടക്കത്തിലേ തകര്‍ന്ന് അടിഞ്ഞു. സായിം അയൂബ്, അബ്ദുല്ല ഷഫീഖ്, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് എത്തിയ ബാബര്‍ അസമിനും പിടിച്ചിനില്‍ക്കാനായില്ല. 30 റണ്‍സെടുത്ത സല്‍മാന്‍ ആഘ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്.

2009 ജനുവരിയില്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കയോട് 234 റണ്‍സിന് തോറ്റതാണ് പാകിസ്ഥാന്റെ ഏകദിനത്തിലെ ഏറ്റവും വലിയ പരാജയം. ഫോം നഷ്ടപ്പെട്ട് നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസിനോടാണ് ഈ വലിയ തോല്‍വി ഏറ്റുവാങ്ങിയതെന്നത് പാകിസ്ഥാന് കൂടുതല്‍ നിരാശ നല്‍കും.

94 പന്തില്‍ നിന്നും 10 ഫോറും അഞ്ച് സിക്സറുമടക്കം 120 റണ്‍സാണ് ഹോപ്പ് നേടിയത്. എട്ടാമനായി ക്രീസിലെത്തിയ ഗ്രീവ്സ് 24 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 43 റണ്‍സ് നേടി.

പാകിസ്ഥാന് വേണ്ടി നസീം ഷാ അഭ്രാര്‍ അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയത്. സയി അയൂബ്, മുഹമ്മദ് നവാസ് എന്നവിര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ പാകിസ്ഥാന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനെ അയക്കുകയായിരുന്നു.

Pakistan Vs West Indies 3rd ODI: West Indies team beat Pakistan by 202 runs in the third and final ODI of the three-match series.Captain Shai Hope scored an unbeaten 120 runs from 94 balls, and fast bowler Jayden Seales picked up 6 wickets for 18 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT