ഫോട്ടോ: എഎഫ്പി 
Sports

വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്ത്; 9 വിക്കറ്റിന് വീഴ്ത്തി അയര്‍ലന്‍ഡ് 

ട്വന്റി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ രണ്ട് വട്ടം ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ രണ്ട് വട്ടം ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡ് 9 വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍പില്‍ വെച്ച 147 റണ്‍സ് 15 പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടന്നു. 

ഗ്രൂപ്പ് ബിയില്‍ 3 കളിയില്‍ നിന്ന് ഒരു ജയം മാത്രമായി വിന്‍ഡിസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി സ്‌കോട്ട്‌ലന്‍ഡും മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവുമായി അയര്‍ലന്‍ഡുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇത് ആദ്യമായാണ് ട്വന്റി20 ലോകകപ്പ് ചാമ്പ്യനായൊരു ടീം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാതെ പുറത്താവുന്നത്. 

അയര്‍ലന്‍ഡിന്റെ ടോപ് 3 ബാറ്റേഴ്‌സ് നിലയുറപ്പിച്ചതോടെയാണ് വിന്‍ഡിസിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അയര്‍ലന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 48 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും പറത്തി 66 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ബാര്‍ബിര്‍നി 37 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും ടക്കര്‍ സ്റ്റിര്‍ലിങ്ങിനൊപ്പം നിന്ന് ടീമിനെ അനായാസം ജയത്തിലേക്ക് എത്തിച്ചു.

നേരത്തെ ടോസ് നേടിയ വിന്‍ഡിസ് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബ്രന്‍ഡന്‍ കിങ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48 പന്തില്‍ നിന്ന് 62 റണ്‍സോടെ ബ്രന്‍ഡന്‍ കിങ് പുറത്താവാതെ നിന്നു. 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് പിഴുത ഗാരെത് ഡെലനിയാണ് മാന്‍ ഓഫ് ദി മാച്ച്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍