ഫോട്ടോ: ട്വിറ്റർ 
Sports

നിങ്ങള്‍ എന്ത് ക്യാപ്റ്റനാണ്? ബൗളര്‍മാരെ കുറ്റപ്പെടുത്തിയ ജോ റൂട്ടിനെ പരിഹസിച്ച് റിക്കി പോണ്ടിങ് 

ആഷസിലെ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്ക് വീണതോടെ ബൗളര്‍മാരെ കുറ്റപ്പെടുത്തുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസിലെ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്ക് വീണതോടെ ബൗളര്‍മാരെ കുറ്റപ്പെടുത്തുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ചെയ്തത്. ഇവിടെ റൂട്ടില്‍ നിന്ന് വന്ന വാക്കുകളെ വിമര്‍ശിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. 

ബൗളര്‍മാരുടെ പ്രകടനം വേണ്ട രീതിയില്‍ വന്നില്ലെങ്കില്‍ അവരെ ശരിയായ രീതിയില്‍ ബൗള്‍ ചെയ്യാന്‍ പ്രേരിപ്പിക്കേണ്ടത് ആരാണ്? റൂട്ടിന്റെ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ബൗളര്‍മാരെ ശരിയായി നയിക്കാനാവുന്നില്ലെങ്കില്‍ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം തുടരുന്നത് എന്തിനാണ്? ഏത് ലെങ്തിലാണ് ബൗള്‍ ചെയ്യേണ്ടത് എന്ന് അവരോട് പറയേണ്ടതും അവരെ തിരിത്തേണ്ടതും ക്യാപ്റ്റനല്ലേ? കളിക്കളത്തില്‍ പിന്നെ റൂട്ട് എന്ത് ചെയ്യുകയായിരുന്നു എന്നും പോണ്ടിങ് ചോദിച്ചു. 

പറയുന്നത് അനുസരിച്ച് ബൗളര്‍മാര്‍ എറിയുന്നില്ലെങ്കില്‍ അവരെ  മാറ്റണം

റൂട്ട് പറയുന്നത് അനുസരിച്ച് ബൗളര്‍മാര്‍ എറിയുന്നില്ലെങ്കില്‍ അവരെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് മാറ്റണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ബൗള്‍ ചെയ്യുന്ന ബൗളറെ കൊണ്ടുവരണം. അതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് ബൗളര്‍മാരോട് കൃത്യമായി നിര്‍ദേശിക്കണം. അതിനല്ലേ ക്യാപ്റ്റന്‍സി എന്ന് പറയുന്നത് എന്നും പോണ്ടിങ് ചോദിച്ചു. 

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ 275 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ഇംഗ്ലണ്ട് വീണത്. അഞ്ചാം ദിനം സമനില പിടിക്കാനുള്ള സാധ്യത ഇംഗ്ലണ്ടിന് മുന്‍പില്‍ ഉണ്ടായെങ്കിലും 192 റണ്‍സിന് സന്ദര്‍ശകര്‍ പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് ഓസ്‌ട്രേലിയ മുന്‍പിലെത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT