ഫോട്ടോ: ട്വിറ്റർ 
Sports

രണ്ട് ഓപ്പണര്‍മാര്‍ക്ക് കോവിഡ്, രാഹുലിന് വിവാഹാഘോഷം; രോഹിത്തിനൊപ്പം ആര് ഇറങ്ങും?

നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ആരാവും എന്ന ചോദ്യവും ഉയരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനത്തിന് ഞായറാഴ്ച ഇന്ത്യ ഇറങ്ങും. നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ആരാവും എന്ന ചോദ്യവും ഉയരുന്നു. 

സഹോദരിയുടെ വിവാഹത്തെ തുടര്‍ന്ന് കെഎല്‍ രാഹുല്‍ വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം കളിക്കുന്നില്ല. ശിഖര്‍ ധവാന്‍, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവാകുകയും ചെയ്തു. മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

രോഹിത്-ഇഷാന്‍ എന്നതാണ് ശരിയായ കോമ്പിനേഷന്‍

ഇഷാന്‍ കിഷനും ഇന്ത്യന്‍ ക്യാംപിലുണ്ട്. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ ആകുമോ അതോ ഇഷാന്‍ കിഷനാവുമോ ഓപ്പണിങ്ങിലേക്ക് എത്തുക എന്ന ചോദ്യമാണ് ഉയരുന്നത്. ഇഷാന്‍ കിഷനെ ഓപ്പണറാക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീം പറയുന്നത്. 

രോഹിത്-ഇഷാന്‍ എന്നതാണ് ശരിയായ കോമ്പിനേഷന്‍. ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് എപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതാണ്. അതിനര്‍ഥം പവര്‍പ്ലേ ഉപയോഗപ്പെടുത്താന്‍ ഇഷാന് സാധിക്കും എന്നാണ്. ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ചോയിസ് ടീമിനില്ല എന്നും സാബാ കരീം ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT