Wiaan Mulder X
Sports

264 റൺസ്! നായകനായി അരങ്ങേറി ഏറ്റവും ഉയർന്ന വ്യക്​തി​ഗത സ്കോർ; ചരിത്ര നേട്ടത്തില്‍ വിയാന്‍ മള്‍ഡര്‍

ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകനായാണ് മള്‍ഡര്‍ ഇറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന്‍ വിയാന്‍ മള്‍ഡര്‍. നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയടിക്കുന്ന മൂന്നാമത്തെ താരമായും മള്‍ഡര്‍ മാറി. സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം നായകനായി അരങ്ങേറിയത്. ടെംബ ബവുമയ്ക്കു പകരമാണ് താരം ടീമിനെ നയിക്കുന്നത്.

കരിയറിലെ കന്നി ഇരട്ട സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിയ താരം നിലവില്‍ 259 പന്തില്‍ 264 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ടെസ്റ്റില്‍ അതിവേഗം 250, പ്ലസ് സ്‌കോര്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്ററെന്ന നേട്ടവും മള്‍ഡര്‍ സ്വന്തമാക്കി. മത്സരത്തില്‍ താരം 34 ഫോറുകളും 3 സിക്‌സും തൂക്കി.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 465 റണ്‍സെന്ന നിലയിലാണ്. മള്‍ഡര്‍ക്കൊപ്പം ഡെവാല്‍ഡ് ബ്രവിസാണ് ക്രീസില്‍. താരം 15 റണ്‍സെടുത്തു.

ഡേവിഡ് ബഡിങ്ഹാം (82), പ്രിട്ടോറിയസ് (78) എന്നിവര്‍ അര്‍ധ സെഞ്ച്വറിയടിച്ച് മള്‍ഡര്‍ക്ക് ശക്തമായ പിന്തുണ നല്‍കി. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ പോരാട്ടം വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 1-0ത്തിനു മുന്നില്‍.

Wiaan Mulder Record: Zimbabwe vs South Africa, After Zimbabwe took early wickets, Wiaan Mulder rebuilt the innings with a 184-run partnership alongside David Bedingham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT