Cape Verde team AP
Sports

കാബോ വെര്‍ദേ ടീം ഇന്ത്യയിലെത്തും?; വേദിയായി കൊച്ചിയും പരിഗണനയില്‍

ബ്രസീല്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ്, ലോകകപ്പിലെ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ നീലക്കടുവകളെയും രാജ്യത്തെത്തിക്കാന്‍ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ലോകകപ്പില്‍ പുതുമുഖമായി എത്തി വമ്പന്മാരെ വരെ വിറപ്പിച്ച് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന കാബോ വെര്‍ദേ ഇന്ത്യയില്‍ കളിച്ചേക്കും. ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാനായി കാബോ വെര്‍ദേ ടീമിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ഷണിച്ചു. ബ്രസീല്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ്, ലോകകപ്പിലെ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ നീലക്കടുവകളെയും രാജ്യത്തെത്തിക്കാന്‍ ശ്രമം.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കളിക്കുന്നതിനുള്ള സാധ്യതയാണ് കാബോ വെര്‍ദേ ടീമിനോട് എഐഎഫ്എഫ് ആരാഞ്ഞിട്ടുള്ളത്. മത്സര വേദിയെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കൊച്ചിയാണ് പ്രഥമ പരിഗണനയെന്ന് റിപ്പോര്‍ട്ടുണ്ട്. ചെന്നൈയേയും പരിഗണിക്കുന്നുണ്ട്.

കാബോ വെര്‍ദേ ടീം ഇന്ത്യയില്‍ എത്തിയാല്‍ സൂപ്പര്‍ താരം വൊസീഞ്ഞോയും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക റാങ്കിങ്ങില്‍ 64-ാം സ്ഥാനത്താണ് ആഫ്രിക്കന്‍ കുഞ്ഞന്‍ രാജ്യമായ കാബോ വെര്‍ദേ. ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ആരാധകപ്രീതി നേടിയ കാബോ വെര്‍ദേ സൗഹൃദമത്സരം കളിക്കാനുള്ള ക്ഷണം സ്വീകരിച്ചാല്‍ ഉടന്‍ തന്നെ വേദിയും തീയതിയും അടക്കം പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ് ഭാരവാഹികള്‍ സൂചിപ്പിച്ചു.

കാബോ വെര്‍ദേ ഇന്ത്യയില്‍ കളിക്കാനെത്തിയില്ലെങ്കില്‍, മുന്‍ ലോക ചാംപ്യന്മാരായ ഉറുഗ്വെയെ സൗഹൃദമത്സരം കളിപ്പിക്കാന്‍ ഇന്ത്യയിലെത്തിക്കാനും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കാബോ വെര്‍ദേ ടീമിനാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കി ഒക്ടോബര്‍ 5 നാണ് ഇന്ത്യയും ബ്രസീലുമായുള്ള സൗഹൃദ മത്സരം കൊല്‍ക്കത്തയില്‍ നടക്കുന്നത്.

Will the Cape Verde football team arrive in India?. Kochi is also being considered as a venue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം, 9 പേര്‍ മരിച്ചു; എസി പൊട്ടിത്തെറിച്ചെന്ന് സംശയം