ഫോട്ടോ: ട്വിറ്റർ 
Sports

രാഹുലിനു വീണ്ടും പരിക്ക്, പാകിസ്ഥാനെതിരെ സഞ്ജുവിന് അവസരം? 

രാഹുലിന്റെ അഭാവത്തില്‍ ആരാകും ടീമിലെത്തുക എന്നതും ആകാംക്ഷ നിറയ്ക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: കാലിന്റെ പരിക്കു മാറിയ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ച കെഎല്‍ രാഹുലിന് പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നു പിന്നാലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുകയും ചെയ്തു. നാളെ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടവും പിന്നാലെയുള്ള നേപ്പാളിനെതിരായ മത്സരവുമാണ് രാഹുലിനു നഷ്ടമാകുക. 

രാഹുലിന്റെ അഭാവത്തില്‍ ആരാകും ടീമിലെത്തുക എന്നതും ആകാംക്ഷ നിറയ്ക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായും നില്‍ക്കുന്നു. 

സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ല. നിലവില്‍ 17 അംഗ ടീമിലെ താരങ്ങളില്‍ നിന്നാണ് അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നത്. സഞ്ജു റിസര്‍വ് താരമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നു രാഹുല്‍ വിട്ടുനില്‍ക്കുമ്പോള്‍ സഞ്ജുവിനു അവസരം ലഭിക്കണം എന്നില്ല. പരിക്കേറ്റ് ടൂര്‍ണമെന്റ് മുഴുവന്‍ രാഹുലിനു നഷ്ടമായാല്‍ മാത്രമേ സഞ്ജുവിനെ 17 അംഗ പട്ടികയിലേക്ക് ഉള്‍പ്പെടുത്തു. അപ്പോള്‍ മാത്രമേ താരത്തിനു അന്തിമ ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുള്ളു. 

അതേസമയം രാഹുല്‍ രണ്ട് മത്സരങ്ങള്‍ക്കു ശേഷം തിരിച്ചെത്തുമെന്നു ദ്രാവിഡ് വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിനു രാഹുലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചു വിലയിരുത്തലുകള്‍ നടത്തുമെന്നും അതിനു ശേഷമായിരിക്കും മറ്റ് മത്സരങ്ങളിലെ താരത്തിന്റെ പങ്കാളിത്തം സംബന്ധിച്ചു തീരുമാനം എടുക്കുക എന്നും ദ്രാവിഡ് വ്യക്തമാക്കി. നിലവില്‍ താരത്തിന്റെ ഫിറ്റ്‌നസില്‍ നല്ല പുരോഗതിയുണ്ടെന്നും മുഖ്യ പരിശീലകന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

LIC HFL: മാനേജ്മെന്റ് ട്രെയിനി 50 ഒഴിവുകൾ; MBA യോഗ്യത, എറണാകുളത്തും അവസരം