ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പ്: ന്യൂസിലന്‍ഡിന് തിരിച്ചടി; ടിം സൗത്തിയും നാളെ കളിക്കില്ല

വിരലിനേറ്റ പരിക്കില്‍ നിന്നും മുക്തനാകാത്തതാണ് സൗത്തിക്ക് തിരിച്ചടിയായത്

Author : സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം കുറിക്കാനിരിക്കെ, കിരീടമോഹവുമായെത്തിയ ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. നായകന്‍ കെയ്ന്‍ വില്യംസണ്  പുറമെ, പേസ് ബൗളര്‍ ടിം സൗത്തിയും ആദ്യ മത്സരത്തില്‍ കളിക്കില്ല. വിരലിനേറ്റ പരിക്കില്‍ നിന്നും മുക്തനാകാത്തതാണ് സൗത്തിക്ക് തിരിച്ചടിയായത്. 

വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്. കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ സൗത്തിയുടെ ശാരീരിക ക്ഷമതയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ലാഥം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ, ജോ റൂട്ടിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സൗത്തിയുടെ വിരലിന് പരിക്കേറ്റത്.

ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയാണ് നായകൻ കെയ്ൻ വില്യംസണ് പരിക്കേല്‍ക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന വില്യംസൺ,    ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തിൽ കളിച്ചിരുന്നു. 50 പന്തിൽ 54 റൺസെടുത്ത് തിളങ്ങി. 

എങ്കിലും ആദ്യ മത്സരത്തിൽ കളിപ്പിക്കേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്റ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT