Yashasvi Jaiswal x
Sports

സച്ചിനെ മറികടന്നു... ടെസ്റ്റിൽ ജയ്സ്വാളിന് 'അത്യപൂർവ റെക്കോർഡ‍്'!

ന്യൂസിലൻഡിനെതിരേ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ കളിക്കാനിറങ്ങിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചർച്ച്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അത്യപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാൾ. കരിയറിലെ ആദ്യ 33 ടെസ്റ്റ് മത്സരങ്ങളും 33 വ്യത്യസ്ത വേദികളിൽ കളിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്ററായി ജയ്‌സ്വാൾ മാറി. ന്യൂസിലൻഡിനെതിരേ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ആരംഭിച്ച ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്.

2023 ജൂലായ് 12ന് വെസ്റ്റ് ഇൻഡീസിനെതിരേ റോസോയിലെ വിൻഡ്സർ പാർക്കിലാണ് ജയ്സ്വാളിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് മുതൽ ഇതുവരെ ഇന്ത്യയ്ക്കായി കളിച്ച 33 ടെസ്റ്റുകളും വെവ്വേറെ സ്റ്റേഡിയങ്ങളിലാണ് താരം കളിച്ചത്.

റെക്കോർഡിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറിനൊപ്പമാണ് നിലവിൽ ജയ്സ്വാൾ. മഞ്ജരേക്കർ മാത്രമാണ് കരിയറിലെ ആദ്യ 33 ടെസ്റ്റുകളും (1987-1994) വ്യത്യസ്ത വേദികളിൽ കളിച്ചിട്ടുള്ള മറ്റൊരു താരം. സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ 32 ടെസ്റ്റുകൾ (1989-1994) വ്യത്യസ്ത ഗ്രൗണ്ടുകളിലാണ് കളിച്ചത്. മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥും വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് രാംദിനും കരിയറിലെ ആദ്യ 24 ടെസ്റ്റുകൾ വീതം വ്യത്യസ്ത വേദികളിൽ കളിച്ച് ഈ പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.

ജയ്സ്വാൾ തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളും ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾക്കെതിരേ അഞ്ച് ടെസ്റ്റുകൾ വീതവും ജയ്‌സ്വാൾ കളിച്ചിട്ടുണ്ട്. കൂടാതെ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേ നാല് വീതവും ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേ രണ്ട് വീതവും അഫ്ഗാനിസ്ഥാനെതിരേ ഒരു ടെസ്റ്റും താരം ഇതുവരെ കളിച്ചു.

അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാഗ്പുർ ടെസ്റ്റിൽ കളിക്കാനിറങ്ങിയാൽ റെക്കോർഡ് ജയ്സ്വാളിന് സ്വന്തം പേരിലാക്കാം. സഞ്ജയ് മഞ്ജരേക്കറുടെ റെക്കോഡ് മറികടന്ന് 34 വ്യത്യസ്ത വേദി തികച്ച് ജയ്‌സ്വാൾ റെക്കോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും.

Yashasvi Jaiswal achieved a rare milestone in Test cricket on Friday (November 27), becoming only the second player in the world to feature in each of his first 33 Test matches at different venues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചവന്‍, അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് മന്ത്രി'; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി

മദ്യപിച്ച് റെയിൽവേ ഗേറ്റ് അടച്ചും തുറന്നും കളി; നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഗേറ്റ് കീപ്പർമാർ പിടിയിൽ

മൂന്നാം ദിവസവും ഒളിച്ചുകളിച്ച് ചക്കക്കൊമ്പൻ; നടുത്തുരുത്തിൽ നിലയുറപ്പിച്ച കൊമ്പനെ നിരീക്ഷിക്കാൻ ബോട്ടുകളുമായി ദൗത്യസംഘം

'ഹിന്ദു മതത്തിലേക്ക് മാറാന്‍ ക്ഷേത്രം അധികൃതര്‍ സമ്മതിക്കുന്നില്ല'; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

'തടവുകാരിലേക്ക് സത്യസന്ധമായ വിവരങ്ങള്‍ എത്തണം'; ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്