ഫോട്ടോ: ട്വിറ്റർ 
Sports

യശസ്വിയും തിലകും ബാറ്റര്‍മാര്‍ മാത്രമല്ല; സ്പിന്നര്‍മാരായി അവരെ കാണാമെന്ന് ബൗളിങ് കോച്ച്

ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ

സമകാലിക മലയാളം ഡെസ്ക്

ലൗഡര്‍ഹില്‍: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ശ്രദ്ധേയ ബാറ്റിങുമായി കളം നിറയുന്ന താരങ്ങളാണ് യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും. ഇരുവരും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് ഈ പര്യടനത്തിലാണ്. ഐപിഎല്ലിലെ ഫോം തുടരാന്‍ ഇന്ത്യന്‍ ജേഴ്‌സിയിലും താരങ്ങള്‍ക്ക് സാധിച്ചു. 

ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ. ഇരുവരുടേയും ബൗളിങ് മികവ് തേച്ചു മിനുക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം പറയുന്നു. പാര്‍ട് ടൈം ബൗളര്‍മാരായി ഇരുവരേയും ഉപയോഗപ്പെടുത്താനാണ് നീക്കം. 

ഇരുവര്‍ക്കും സ്പിന്‍ ബൗളിങ് മികവുകളുണ്ടെന്നാണ് പരസ് മാംബ്രെ വ്യക്തമാക്കുന്നത്. മത്സരത്തില്‍ ചില ഓവറുകള്‍ ഇരുവര്‍ക്കും നല്‍കാനുള്ള പ്ലാനാണ് ടീമിനുള്ളതെന്നും പരസ് മാംബ്രെ വ്യക്തമാക്കുന്നു. അണ്ടര്‍ 19 ടീമിനായി കളിക്കുമ്പോള്‍ ഇരുവരും പന്തെറിഞ്ഞിട്ടുണ്ട്. ഇക്കാര്യവും പരസ് മാംബ്രെ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT