Yastika Bhatia x
Sports

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന 'ആദ്യ വനിത'! ബാറ്റിൽ മായാ ചരിത്രമെഴുതി 'യസ്തിക ഭാട്ടിയ'!

അനുപമ ബാറ്റിങ് ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: ലോര്‍ഡ്‌സ് മൈതാനത്ത് അരങ്ങേറുന്ന ആദ്യ വനിതാ ടെസ്റ്റില്‍ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയടിച്ച് അനുപമ ചരിത്രമെഴുതി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്ടിയ. ക്രിക്കറ്റിന്റെ ജന്മ ഗൃഹവും വിഖ്യാത മൈതനവുമായ ലോര്‍ഡ്‌സില്‍ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന ഒരിക്കലും മായ്ക്കപ്പെടാത്ത തരത്തില്‍ തന്റെ പേര് യസ്തിക തങ്കലിപികളാല്‍ എഴുതി ചേര്‍ത്തു. കന്നി അന്താരാഷ്ട്ര ശതകം തന്നെ അപൂര്‍വ റെക്കോര്‍ഡാക്കി മാറ്റാന്‍ താരത്തിനു സാധിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പോരാട്ടത്തിലെ രണ്ടാം ഇന്നിങ്‌സിലാണ് ക്രിക്കറ്റിന്റെ ജന്മ ഗൃഹത്തില്‍ തന്നെ താരം തന്റെ ആദ്യ അന്താരാഷ്ട്ര ശതകം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ താരം 158 പന്തുകള്‍ നേരിട്ട് 113 റണ്‍സ് അടിച്ചെടുത്തു. 14 ഫോറുകളും ബാറ്റില്‍ നിന്ന് ഒഴുകി.

ഇടവേളയ്ക്കു ശേഷം സമീപ കാലത്താണ് യസ്തിക ഭാട്ടിയ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പിന്നാലെയാണ് അനുപമ നേട്ടം. ടെസ്റ്റിലും ടി20യിലും ഓരോ അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ 4 അര്‍ധ സെഞ്ച്വറികളുമാണ് 25കാരി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ 66 റണ്‍സായിരുന്നു ഇതുവരെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 64 റണ്‍സും ടി20യില്‍ 54 റണ്‍സും മികച്ച സ്‌കോറുകള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന റെക്കോര്‍ഡ് നേട്ടം രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി ആഘോഷമാക്കി ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയും നേരത്തെ ടെസ്റ്റ് പോരാട്ടം അവിസ്മരണീയമാക്കിയിരുന്നു. പിന്നാലെയാണ് യസ്തികയുടെ നേട്ടം.

ഒന്നാം ഇന്നിങ്‌സില്‍ സ്മൃതി 11 ഫോറും ഒരു സിക്‌സും സഹിതം 83 റണ്‍സ് എടുത്തിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സും സ്വന്തമാക്കി. 9 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു മികച്ച ഇന്നിങ്‌സ്.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പിടിമുറുക്കിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 285 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെ 170ല്‍ പുറത്താക്കി ഇന്ത്യ ലീഡ് പിടിച്ചു. 115 റണ്‍സ് നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെന്ന നിലയില്‍. ഇന്ത്യക്കിപ്പോള്‍ 411 റണ്‍സിന്റെ മികച്ച ലീഡ്.

England vs India, only Test: Yastika Bhatia becomes first woman to hit Test century at Lord’s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്യാണം; ഖത്തറില്‍ പൊതുഅവധിയും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും

'രേണുവിന് HER2 പോസിറ്റീവ്, മരുന്നിന് 202628 രൂപയാകും; നിങ്ങളുടെ ആര്‍ക്കും കാന്‍സര്‍ വരാതിരിക്കട്ടെ'; മറുപടിയുമായി സഹോദരി

ചരിത്ര ടെസ്റ്റില്‍ 83, 70 റണ്‍സ്... '300' റെക്കോര്‍ഡ് 'ബാറ്റ് ചെയ്ത്' ആഘോഷിച്ച് സ്മൃതി മന്ധാന

പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; അറിയാം അഞ്ചു സ്‌കീമുകള്‍