യുസ്വേന്ദ്ര ചഹല്‍, ധനശ്രീ വര്‍മ 
Sports

'വിവാഹമോചനത്തിനു ശേഷം ചഹലും ധനശ്രീ വര്‍മയും ഒന്നിക്കുന്നു', ട്രെന്‍ഡിങ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ത്?

രുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായെങ്കിലും ഇരുവരെയും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രരിക്കുന്ന വാര്‍ത്തകള്‍ അല്‍പം ശരിയാണെങ്കിലും പൂര്‍ണമായും ശരിയെന്ന് പറയാനാവില്ല. ഒരു ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

കളേഴ്സ് ടിവിയിലും ജിയോ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ദ് 50' എന്ന റിയാലിറ്റി ഷോയില്‍ ഇരുവരെയും പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം. ഷോയുടെ നിര്‍മാതാക്കള്‍ ഇരുവരെയും സമീപിച്ചതായും പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചെഹലോ ധനശ്രീയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചര്‍ച്ചകള്‍ സത്യമായാല്‍, 2025 ഫെബ്രുവരിയില്‍ വിവാഹമോചനം നേടിയ ശേഷം യുസ്വേന്ദ്ര ചെഹലും ധനശ്രീ വര്‍മയും ഒന്നിച്ചെത്തുന്ന ആദ്യ വേദിയായി 'ദ് 50' മാറും. ഇവരില്‍ ഒരാളെയെങ്കിലും പങ്കെടുപ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അതു ഷോയുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം, 'റൈസ് ആന്‍ഡ് ഫോള്‍' എന്നി റിയാലിറ്റി ഷോയില്‍ ധനശ്രീ വര്‍മ പങ്കെടുത്തിരുന്നു. ഷോയില്‍ ചെഹലിനെക്കുറിച്ച് ധനശ്രീ പറഞ്ഞ കാര്യങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

Yuzvendra Chahal and Dhanashree Verma are reportedly reuniting on a reality show after their divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

'തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ... നിവിൻ്റെ ട്രേഡ്മാർക്ക് ചിരിയും ഡെലുലുവിൻ്റെ വികൃതിയും'; പാട്ടിനെക്കുറിച്ച് ​ഗാനരചയിതാവ്

ഗീതുവിനെ അന്നേ പാര്‍വതി അണ്‍ഫോളോ ചെയ്തു; ടോക്‌സിക് വിവാദത്തിലും മൗനം; നിലപാടിന് വേണ്ടി കരിയര്‍ പണയപ്പെടുത്തി!

പീനട്ട് ബട്ടർ ഇത്ര പോഷക സമ്പുഷ്ടമായിരുന്നോ?

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

SCROLL FOR NEXT