വീഡിയോ ദൃശ്യം 
Sports

'ഖാന്‍ സാഹിബ് ഇവിടെ സിക്‌സ് അടിച്ചാല്‍ ഔട്ടാകും'- ഗല്ലി ക്രിക്കറ്റിലെ 'ഇംപാക്ട് പ്ലെയര്‍' യുസി ചഹല്‍! (വീഡിയോ)

ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു. രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ക്രിക്കറ്റ് മൈതാനത്തും പുറത്തും കളിക്കൊപ്പം തന്നെ സഹ, എതിര്‍ താരങ്ങളുമായി സൗഹൃദം പങ്കിടുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ താരം നിലവില്‍ വിശ്രമത്തിലാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗമല്ലാത്തതിനാല്‍ താരം ഇംഗ്ലണ്ടിലേക്ക് പറന്നിട്ടില്ല. 

ഇടവേളയിലും പക്ഷേ ചഹല്‍ ക്രിക്കറ്റ് മുടക്കുന്നില്ല. ഇത്തവണ നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഗല്ലി ക്രിക്കറ്റ് കളിക്കുകയാണ് ചഹല്‍. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു. രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ഗല്ലി ഇംപാക്ട് പ്ലെയറെ കുറിച്ചു എന്തു പറയുന്നു രാജസ്ഥാന്‍ റോയല്‍സ്'- എന്ന കുറിപ്പോടെയാണ് വീഡിയോ. ഡിഫന്‍സീവ് ഷോട്ടുകളാണ് താരം കളിക്കുന്നത്. 

ഗുജറാത്ത് ടൈറ്റന്‍സ് താരവും സ്പിന്നറുമായ റാഷിദ് ഖാന്‍ രസകരമായ കമന്റുമായി എത്തി. ഇതിന് യുസിയുടെ മറുപടിയും ശ്രദ്ധേയം. 

'ഇവിടെ ഒരു സിക്‌സെങ്കിലും അടിക്കു സഹോദരാ'- റാഷിദിന്റെ കമന്റ്. 'ഖാന്‍ സാഹിബ് ഇവിടെ സിക്‌സ് അടിച്ചാല്‍ ഔട്ടാകും'- ചഹലിന്റെ മറുപടി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ചഹലിന്റെ സഹ താരമായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. 'ഓപ്പണിങ് ബാറ്റര്‍' എന്നാണ് എബിഡി ചഹലിനെ വിശേഷിപ്പിച്ചത്. ചഹലിന്റെ ഭാര്യ ധനശ്രീയടക്കമുള്ളവരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT