Sports

അരങ്ങേറ്റക്കാരന് മുന്‍പില്‍ പതറി വിന്‍ഡിസ്, നാല് വിക്കറ്റ് നഷ്ടം; റണ്‍റേറ്റ് ഉയര്‍ത്താന്‍ വിന്‍ഡിസ് 

മെല്ലെ കളിക്കുകയായിരുന്ന ലെവിസിനെ വീഴ്ത്തി ജഡേജയാണ് ആദ്യ വിക്കറ്റ് പിഴുതത്

സമകാലിക മലയാളം ഡെസ്ക്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന വെസ്റ്റ് ഇന്‍ഡീസ് വിയര്‍ക്കുന്നു. 40 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ്. അവസാന 10 ഓവറില്‍ തകര്‍ത്തു കളിച്ച് റണ്‍റേറ്റ് ഉയര്‍ത്തുകയാണ് സന്ദര്‍ശകരുടെ ലക്ഷ്യം. 

21 റണ്‍സ് എടുത്ത ഓപ്പണര്‍ ലെവിസ്, 42 റണ്‍സ് എടുത്ത ഷായ് ഹോപ്പ്, 37 റണ്‍സ് എടുത്ത ഹെറ്റ്മയര്‍ എന്നിവരെയാണ് വിന്‍ഡിസിന് നഷ്ടമായത്. ഹെറ്റ്മയറെ മടക്കി സെയ്‌നി അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ തന്റെ വിക്കറ്റ് വേട്ട തുടങ്ങി. 

കരുതലോടെയായിരുന്നു വിന്‍ഡിസ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. മെല്ലെ കളിക്കുകയായിരുന്ന ലെവിസിനെ വീഴ്ത്തി ജഡേജയാണ് ആദ്യ വിക്കറ്റ് പിഴുതത്. 
50 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 21 റണ്‍സ് നേടി നിന്ന ലെവിസിനെ സെയ്‌നി ലോങ് ഓണില്‍ പിടികൂടി മടക്കി. 

ലെവിസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായി. വിന്‍ഡിസിന്റെ റണ്‍വേട്ടക്കാരന്‍ ഹോപ്പിനെ 42 റണ്‍സില്‍ നില്‍ക്കെ ഷമി ബൗള്‍ഡ് ആക്കി. പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി വരികയായിരുന്ന ഹെറ്റ്മയറെ അരങ്ങേറ്റക്കാരന്‍ സെയ്‌നി മടക്കി. ഫൈന്‍ ലെഗില്‍ കുല്‍ദീപിന്റെ കൈകളിലേക്ക് ഹെറ്റ്മയറെ എത്തിച്ചതിന് പിന്നാലെ ചെയ്‌സിനേയും സെയ്‌നി മടക്കി. 

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നതാണ് കട്ടക്കിലെ സാഹചര്യങ്ങള്‍. ടോസ് നേടിയ ശേഷം കോഹ് ലിയും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇവിടെ അവസാനം കളിച്ചപ്പോള്‍ 350 റണ്‍സ് പോലും പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്. ഇവിടെ കളിച്ച 18 ഏകദിനങ്ങളില്‍ 11ലും ചെയ്‌സ് ചെയ്ത ടീമാണ് ജയം പിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT