Sports

ആ റെക്കോര്‍ഡും ജോര്‍ഡന് സ്വന്തം; കളിക്കളത്തില്‍ അണിഞ്ഞ ഷൂ ലേലത്തിന്, നേട്ടം ലക്ഷങ്ങള്‍ 

ഒരു ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ ഷൂ റെക്കോര്‍ഡ് വിലയില്‍ ലേലം ചെയ്യപ്പെട്ടതിന്റെ റെക്കോര്‍ഡും ജോര്‍ഡന് സ്വന്തം

Author : സമകാലിക മലയാളം ഡെസ്ക്

ബാസ്‌കറ്റ് ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച താരമെന്നാണ് മൈക്കള്‍ ജോര്‍ഡനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ ഷൂ റെക്കോര്‍ഡ് വിലയില്‍ ലേലം ചെയ്യപ്പെട്ടതിന്റെ റെക്കോര്‍ഡും ജോര്‍ഡന് സ്വന്തം. താരം ഒരു മത്സരത്തില്‍ അണിഞ്ഞ ഷൂ 5,60,000 അമേരിക്കന്‍ ഡോളറിനാണ് ലേലത്തില്‍ വിറ്റുപോയത്. അതായത് 42,51,660 രൂപ. 

1985ല്‍ താരത്തിനായി ഡിസൈന്‍ ചെയ്ത ഷൂവില്‍ ജോര്‍ഡന്റെ ഓട്ടോഗ്രാഫും ഉണ്ട്. ആദ്യത്തെ സിഗ്നേച്ചര്‍ സ്‌നീക്കേഴ്‌സ് എന്ന പ്രത്യേകതയും ഈ ഷൂസിനുണ്ട്. 

ജോര്‍ഡന്റെ മറ്റ് ഷൂസുകളേപ്പോലെതന്നെ ഇവയ്ക്ക് ഇരുകാലുകള്‍ക്കും വ്യത്യസ്ത അളവുകളാണുള്ളത്. ഇടത് കാലിലെ ഷൂസിന്റെ സൈസ് 13ഉം വലതുകാലിന്റേത് 13.5ഉമാണ്. വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങള്‍ ചേര്‍ന്നതാണ് ഷൂ. ജോര്‍ഡന്റെ ജീവിതം തുറന്നുകാട്ടുന്ന ദി ലാസ്റ്റ് ഡാന്‍സ് എന്ന ഡോക്യുമെന്ററി റിലീസ് ആയതിന് ശേഷമാണ് താരം ഉപയോഗിച്ച വസ്തുക്കള്‍ സ്വന്തമാക്കാന്‍ ആവശ്യക്കാരേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി