Sports

'ആഴ്ചയില്‍ പത്ത് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു'- പ്രമുഖ ഫുട്‌ബോള്‍ താരത്തിന് കളിക്കിടെ പരിക്കേല്‍ക്കുന്നതിനെ കുറിച്ച് ഭാര്യ പറയുന്നു

'ആഴ്ചയില്‍ പത്ത് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു'- പ്രമുഖ ഫുട്‌ബോള്‍ താരത്തിന് കളിക്കിടെ പരിക്കേല്‍ക്കുന്നതിനെ കുറിച്ച് ഭാര്യ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഘാന വംശജരായ ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങളാണ് ജെറോം ബോട്ടെങും സഹോദരന്‍ കെവിന്‍ പ്രിന്‍സ് ബോട്ടെങും. ഇരുവരും ജര്‍മനിക്കായി കളിച്ച് തുടങ്ങിയെങ്കിലും സീനിയര്‍ തലത്തില്‍ കെവിന്‍ ബോട്ടെങ് ഘാനയ്ക്കായാണ് കളത്തിലിറങ്ങിയത്. 2014ല്‍ ജര്‍മനി ലോകകപ്പ് നേടുമ്പോള്‍ ജെറോം ബോട്ടെങ് പ്രതിരോധത്തിലെ കരുത്തനായി ജര്‍മന്‍ ടീമിലുണ്ടായിരുന്നു. ആ ലോകകപ്പില്‍ കെവിന്‍ ഘാനയുടെ കുപ്പായത്തിലാണ് കളത്തിലിറങ്ങിയത്.

ക്ലബ് തലത്തില്‍ കെവിന്‍ ബോട്ടെങ് ടോട്ടനം, എസി മിലാന്‍, ബാഴ്‌സലോണ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. നിലവില്‍ ഫിയോരെന്റിനയുടെ താരമായ കെവിന്‍ വായ്പാടിസ്ഥാനത്തില്‍ തുര്‍ക്കി ക്ലബ് ബെസിക്റ്റസിനായാണ് ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.

മികവുണ്ടായിട്ടും പലപ്പോഴും നിരന്തരമായി നേരിടേണ്ടി വരുന്ന പരിക്കുകള്‍ ഘാന വംശജനായ താരത്തിന്റെ കരിയറിന്റെ സ്ഥിരതക്ക് വിനയായി മാറിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കെവിന്‍ ബോട്ടെങിന്റെ ഭാര്യ മെലിസ സറ്റ ബോട്ടെങ്.

ഇറ്റാലിയന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 34കാരി മനസ് തുറന്നത്. കെവിന്‍ ബോട്ടെങിനെ സ്ഥിരമായി പിടികൂടുന്ന പരിക്കിനെ കുറിച്ചായിരുന്നു ചോദ്യം. മെലിസ ഇതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.

തങ്ങള്‍ ആഴ്ചയില്‍ ഏഴ് മുതല്‍ പത്ത് തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ടായിരിക്കാം നിരന്തരം പരിക്ക് വേട്ടയാടുന്നതെന്ന് മെലിസ പറഞ്ഞു.

'ബാഹ്യ കേളികളിലൊന്നും എനിക്ക് താത്പര്യമില്ല. നേരിട്ട് ബന്ധപ്പെടുന്നതാണ് ഇഷ്ടം. എന്റെ നിയന്ത്രണത്തില്‍ ബന്ധപ്പെടുന്നതിനാണ് താത്പര്യം. ഇങ്ങനെ പറയുമ്പോള്‍ ലൈംഗിക ദാഹിയായ സ്ത്രീയാണ് ഞാനെന്ന് കരുതേണ്ട'- മെലിസ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT