Sports

'ഇനി കൊഹ് ലിയല്ല രോഹിത്താണ് ധവാന്റെ സുഹൃത്ത്'; റണ്‍ഔട്ടായതിന് ശേഷമുള്ള ധവാന്റെ പ്രതികരണത്തെ ട്രോളി സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ റണ്‍ഔട്ടാണ് ഇവരുടെ സൗഹൃദത്തിനിടയില്‍ വില്ലനായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് താരമായ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും തമ്മിലുള്ള സൗഹദം അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഒന്നാം ഏകദിനത്തിന് ശേഷം ധവാന്‍ കൊഹ് ലിയുമായുള്ള കൂട്ട് വെട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ റണ്‍ഔട്ടാണ് ഇവരുടെ സൗഹൃദത്തിനിടയില്‍ വില്ലനായത്. 

അര്‍ധസെഞ്ച്വറിയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന ധവാന്‍ വിരാട് കൊഹ് ലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സിംഗിള്‍ ഓടിയതാണ് ഔട്ടിന് കാരണമായത്. പുറത്തായതിന് ശേഷം കൊഹ് ലിയെ നോക്കി ദേഷ്യപ്പെട്ടാണ് ധവാന്‍ കളിക്കളം വിട്ടത്. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ വളരെ ശ്രദ്ധാലുവാണ് ധവാന്‍. ഏകദിനത്തില്‍ ഇതുവരെ രണ്ട് തവണയാണ് അദ്ദേഹം റണ്‍ഔട്ട് ആയിട്ടുള്ളത്. 

ക്രിസ് മോറിസിന്റെ 13 മത്തെ ബോളിലായിരുന്നു സംഭവമുണ്ടായത്. ബോള്‍ ധവാന്റെ പാഡില്‍ മുട്ടിയതോടെ ദക്ഷിണാഫ്രിക്ക അപ്പീല്‍ വീളിച്ചു. ഇത് കേട്ട് വേഗത കുറച്ച ധവാനോട് സിംഗിള്‍ എടുക്കാന്‍ കൊഹ് ലി വിളിച്ചു പറഞ്ഞു. എന്നാല്‍ ധവാന്‍ ക്രീസ് കടക്കുന്നതിന് മുന്‍പ് കുറ്റി ഇളകിയിരുന്നു. 29 ബോളില്‍ നിന്ന് 35 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴാണ് ധവാന്‍ പുറത്തായത്. ഇതിന്റെ ദേഷ്യത്തില്‍ കൊഹ് ലിയെ നോക്കി ദേഷ്യപ്പെട്ടാണ് ധവാന്‍ ഗ്രൗണ്ട് വിട്ടത്. 

എന്തായാലും സംഭവത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടേയും ഫ്രണ്ട്ഷിപ്പ് അവസാനിച്ചെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇനി രോഹിത് ശര്‍മായായിരിക്കും ധവാന്റെ സുഹൃത്തെന്നും ഇവര്‍ പറഞ്ഞു. പവലിയനിലേക്ക് മടങ്ങിവരുന്ന കൊഹ് ലിയെ തല്ലാന്‍ കാത്തിരിക്കുന്ന ധവാനെയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT