Sports

ഇന്ത്യയ്ക്ക് വിജയലക്ഷ്യം 150 റണ്‍സ്; ഡി കോക്കിന് അര്‍ധ സെഞ്ച്വുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ വലഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് റണ്‍സ് 149 റണ്‍സ് മാത്രമാണ് എടുക്കാനായത്. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമയ്ക്ക് ഒരു റണ്‍സ് അകലെ അര്‍ധ സെഞ്ചുറി നഷ്ടമായി.  

ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്‌സിനെ തുടക്കത്തിലെ ചാഹര്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നാലെ ഡികോക്ക്ബാവുമ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഡികോക്ക് 37 പന്തില്‍ 52 റണ്‍സെടുത്താണ് പുറത്തായത്. സെയ്‌നിയുടെ പന്തില്‍ നായകന്‍ വിരാട് കോലി പറന്നുപിടിക്കുകയായിരുന്നു ഡികോക്കിന്റെ മടക്കം. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. വാന്‍ഡെര്‍ ഡസന്‍(1), ഡേവിഡ് മില്ലര്‍(18) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പ്രിറ്റോറിയസ്(10*) ഫെഹ്‌ലൂക്വായോ(8*) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT